''എനിക്ക് പകരം വന്ന ആളാണ് അല്ലേ ''; മമ്മൂട്ടിയെക്കുറിച്ചുള്ള നസീറിന്റെ വാക്കുകള്‍ പങ്കുവച്ച് മുകേഷ്
Malayalam Cinema
''എനിക്ക് പകരം വന്ന ആളാണ് അല്ലേ ''; മമ്മൂട്ടിയെക്കുറിച്ചുള്ള നസീറിന്റെ വാക്കുകള്‍ പങ്കുവച്ച് മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th August 2021, 12:48 pm

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുകയാണ് സിനിമാലോകം. വിവിധ താരങ്ങളാണ് അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.

സിനിമാതാരവും എം.എല്‍എയുമായ മുകേഷ് ഫെയ്സ്ബുക്കിലൂടെയാണ് തന്റെ പ്രിയനടന് ആശംസയര്‍പ്പിച്ചത്. മമ്മൂട്ടിയുടെ ആദ്യ ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ഓര്‍മകളും മറ്റുമാണ് താരം പങ്കുവച്ചത്.

മലയാളത്തിന്റെ മഹാനടന്‍ നസീര്‍ കാലചക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയോട് പറഞ്ഞ വാക്കുകളും മുകേഷ് കുറിക്കുന്നു. ആ സിനിമയില്‍ കടത്തുകാരന്റെ വേഷം ചെയ്യുന്ന മമ്മൂട്ടിയോട് നസീര്‍ സാര്‍ ചോദിക്കുന്നത് തന്റെ പകരം വന്ന ആളാണ് അല്ലേ എന്നാണ്. മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് 1973ല്‍ പുറത്തിറങ്ങിയ കാലചക്രം.

നസീറിന് ശേഷം മലയാളസിനിമയില്‍ ഏറ്റവുമധികം നായകവേഷങ്ങള്‍ ചെയ്ത നടന്‍ മമ്മൂട്ടിയാണ്. മലയാളസിനിമയുടെ നിത്യഹരിതയൗവനത്തിന് പിറന്നാളാശംസകള്‍- മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം