മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നത് ഐ.പി.എല്‍ ഫൈനലിന്; വൈറലായി ചിത്രങ്ങള്‍
Ipl 2020
മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നത് ഐ.പി.എല്‍ ഫൈനലിന്; വൈറലായി ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th November 2020, 7:57 pm

ദുബായ്: തീപാറുന്ന ഐ.പി.എല്‍ ഫൈനല്‍ കാണാന്‍ മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. ദുബായില്‍ മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണുന്നതിനായാണ് മോഹന്‍ലാല്‍ എത്തിയത്.

സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ കെ.മാധവനും മോഹന്‍ലാലിനൊപ്പം മത്സരം കാണുന്നതിനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ സൃഹൃത്ത് സമീര്‍ ഹംസയ്‌ക്കൊപ്പം ദുബായില്‍ എത്തിയത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ചിത്രീകരണം അവസാനിച്ചതോടെയാണ് അദ്ദേഹം ദുബായിലേക്ക് പോയത്. എട്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലിന്റെ ദുബായ് യാത്ര.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായിട്ടായിരിക്കും മോഹന്‍ലാല്‍ തിരികെയെത്തുക. പാലക്കാട് ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍. നവംബര്‍ പകുതിയോടെ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ആരംഭിക്കും.

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ മോഹന്‍ലാലിനെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തത്.

മുംബൈ ഇന്ത്യന്‍സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് ആണ് ടോസ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ദല്‍ഹി നിലനിര്‍ത്തിയിട്ടുണ്ട് അതേസമയം മുംബൈയില്‍ രാഹുല്‍ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി.

നിലവിലെ  ജേതാക്കളായ മുംബൈയും ആദ്യമായി ഫൈനല്‍ കളിക്കുന്ന ദല്‍ഹിയും ഉയര്‍ത്തുന്ന പ്രതിക്ഷകള്‍ വലുതാണ്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mohanlal to watch ipl final in dubai international stadium DC vs MI match