എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് മമ്മൂട്ടി; തഗ് മറുപടിയുമായി ശ്രീനിവാസന്‍; വൈറലായി 34 കൊല്ലം മുമ്പത്തെ വീഡിയോ
Viral Video
എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് മമ്മൂട്ടി; തഗ് മറുപടിയുമായി ശ്രീനിവാസന്‍; വൈറലായി 34 കൊല്ലം മുമ്പത്തെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th June 2021, 11:18 pm

നടന്‍ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം ഏറെ പ്രസക്തമാണ്. ഇരുവരും അഭിനയ ജീവിതം തുടങ്ങിയ കാലത്ത് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു.

മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും പരസ്പരമുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റാണ്. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങള്‍ക്കും പരിപാടികള്‍ക്കും നിരവധി കാഴ്ച്ചക്കാരാണ് ഉള്ളത്.

ഇപ്പോളിതാ 34 വര്‍ഷം മുമ്പുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 1987 ല്‍ ഖത്തറില്‍ വെച്ച് നടന്ന മലയാളം സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് എന്ന സ്റ്റേജ് ഷോയുടെ സമാപന വീഡിയോയാണിത്. എ.വി.എം ഉണ്ണിയാണ് ഈ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

മമ്മൂട്ടിക്കും ശ്രീനിവാസനും പുറമെ കൊച്ചിന്‍ ഹനീഫ, കാര്‍ത്തിക, കല്‍പ്പന, കലാരഞ്ജിനി, ഇന്നസെന്റ്, ഏലൂര്‍ ജോര്‍ജ്, അശോകന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത താരങ്ങളെ ഒരോരുത്തരെയായി മമ്മൂട്ടി പരിചയപ്പെടുത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്.

സ്റ്റേജില്‍ എത്തിയ ശ്രീനിവാസനോട് ശ്രീനിവാസന്‍ എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നത് എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. എനിക്കറിഞ്ഞൂടാ എന്നാണ് ഇതിന് മറുപടിയായി ശ്രീനിവാസന്‍ പറഞ്ഞത്. കുറച്ചൂടെ ഒന്ന് വിശദമാക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഏനിക്കറിഞ്ഞൂടാ ഹെ എന്നായിരുന്നു മറുപടി.

വീണ്ടും മമ്മൂട്ടി ചോദിച്ചതോടെയാണ് തഗ് മറുപടിയുമായി ശ്രീനിവാസന്‍ എത്തിയത്. ‘ഓരോ ജന്മത്തിലും ഒരോ ആളുകള്‍ക്കും ഓരോ ഉദ്ദേശങ്ങള്‍ ഉണ്ടാകുമല്ലോ ഈ ജന്മം കൊണ്ട് ആളുകളെ ശല്ല്യം ചെയ്യണമെന്നായിരിക്കും ചിലപ്പം’ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ആണ്‍കിളിയുടെ താരാട്ട് എന്ന സിനിമയുടെ പ്രഖ്യാപനവും ഈ സ്റ്റേജ് ഷോയില്‍ വെച്ച് നടത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor mammootty and sreenivasan funny stage thug; 34 years old video get viral now