എന്നോടും രാധാകൃഷ്ണനോടും അധ്യാപകര്‍ ചോദ്യം ചോദിക്കാറില്ല, ഒരിക്കല്‍ അപ്പന്‍ കൈയോടെ പൊക്കി; ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്നസെന്റ്
Entertainment news
എന്നോടും രാധാകൃഷ്ണനോടും അധ്യാപകര്‍ ചോദ്യം ചോദിക്കാറില്ല, ഒരിക്കല്‍ അപ്പന്‍ കൈയോടെ പൊക്കി; ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്നസെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th August 2021, 9:07 pm

കൊച്ചി: മലയാള സിനിമയില്‍ വേറിട്ട ശൈലി കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഇന്നസെന്റ്. കോമഡി വേഷങ്ങളും ക്യാരക്ടര്‍ റോളുകളും ചെയ്ത ഇന്നസെന്റ് എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.

പലപ്പോഴും അദ്ദേഹം പങ്കുവെക്കുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ പ്രേക്ഷകര്‍ക്ക് ചിരി പടര്‍ത്തുന്നതാണ്. ഇപ്പോഴിതാ അത്തരം ഒരു രസകരമായ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹം തന്റെ സ്‌കൂള്‍ കാല അനുഭവം പങ്കുവെച്ചത്.

‘എന്റെ ക്ലാസ്സില്‍ വളരെ മിടുക്കരായ കുട്ടികളും മിടുക്കരല്ലാത്ത കുട്ടികളും പഠിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒയിലെ രാധാകൃഷ്ണന്‍ എന്നോടൊപ്പമാണ് പഠിച്ചത്,’ ഇന്നസെന്റ് പറയുന്നു.

രാധാകൃഷ്ണനോടും തന്നോടും അധ്യാപകര്‍ ചോദ്യങ്ങള്‍ ചോദിക്കാറില്ലായിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞു.

‘ഞാന്‍ എന്റെ അപ്പനോട് പറയും രാധാകൃഷ്ണനോടും എന്നോട് ചോദ്യങ്ങള്‍ ഉണ്ടാകാറില്ല എന്ന്. അപ്പനൊരിക്കല്‍ അധ്യാപകരോട് കാര്യം അന്വേഷിച്ചപ്പോള്‍ രാധാകൃഷ്ണന് എല്ലാ ഉത്തരവും അറിയാം ഇന്നസെന്റിന് ഒരു ഉത്തരവും അറിയില്ല എന്ന് മറുപടിയും നല്‍കി,’ ഇന്നസെന്റ് പറയുന്നു.

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ഇന്നസെന്റ് പഠിച്ചത്.

2000 ത്തോളം സിനിമകളില്‍ ഇന്നസെന്റ് വേഷമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Innocent remembers his school days Radhakrishnan ISRO