കുട്ടിക്കാലത്തെ 'ക്യൂട്ട്' ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്; ഇന്ദ്രജിത്തിന് ഒരു സ്‌പെഷ്യല്‍ ജന്മദിനാശംസ
Entertainment
കുട്ടിക്കാലത്തെ 'ക്യൂട്ട്' ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്; ഇന്ദ്രജിത്തിന് ഒരു സ്‌പെഷ്യല്‍ ജന്മദിനാശംസ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th December 2020, 10:09 am

വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ ഇന്ദ്രജിത്തിന്റെ നാല്‍പത്തൊന്നാം പിറന്നാളാണിന്ന്. ഇ്ന്ദ്രജിത്തിന് ആശംസകളുമായി സിനിമാലോകവും ആരാധകരും എത്തിയിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ സഹോദരനായ പൃഥ്വിരാജിന്റെ ആശംസയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ദ്രജിത്തിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ‘ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ’ എന്ന വാചകത്തോടൊപ്പം പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇരുവരും മൊട്ടയടിച്ചിരിക്കുന്ന ചിത്രമാണിത്. ചെറിയ ഒരു ചിരിയോടെയുള്ള ഇരുവരുടെയും ഫോട്ടോ സൂപ്പര്‍ ക്യൂട്ടാണെന്നാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകളില്‍ ഒട്ടുമിക്കതും. നല്ല സുന്ദരന്‍ മൊട്ടകള്‍ എന്നും ഇതില്‍ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോയെന്നുമെല്ലാം ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്.

‘എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു….എത്രയോ നല്ല. ഫോട്ടോ ഉണ്ടായിരുന്നു എന്നിട്ടും നീ..’ എന്നായിരിക്കും ഇന്ദ്രജിത്ത് ഇപ്പോള്‍ പൃഥ്വിരാജിനോട് പറഞ്ഞിരിക്കുകയെന്നും ചില ട്രോള്‍ കമന്റുകള്‍ വരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Indrajith Birthday Prithviraj wishes with childhood  photo