ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
സിനിമാ-സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday 13th February 2018 8:32pm

തിരുവനന്തപുരം: സിനിമാ-സീരിയലുകളിലൂടെ ശ്രദ്ധേയനായ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു. 56 വയസായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഹാസ്യവേഷങ്ങളിലൂടെ മിനി സക്രീനില്‍ തിളങ്ങി.

Advertisement