ഈ ചിത്രങ്ങളിലൊക്കെ ഞാനും ഉണ്ടായിരുന്നു; അപ്പോള്‍ ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല, എന്നാണ് പറഞ്ഞതാണ്: ഇടവേള ബാബു
Entertainment news
ഈ ചിത്രങ്ങളിലൊക്കെ ഞാനും ഉണ്ടായിരുന്നു; അപ്പോള്‍ ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല, എന്നാണ് പറഞ്ഞതാണ്: ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th April 2022, 10:02 am

മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്നു, എന്നതുകൊണ്ട്തന്നെ സിനിമക്ക് മേലുള്ള പ്രതീക്ഷകളും ഏറെയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നിരുന്നു, സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ച് നടന്‍ ഇടവേള ബാബു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ അഭിനയം നിര്‍ത്തിയിട്ടില്ല എന്നാണ് നടന്‍ വേദിയില്‍ വെച്ച് പറഞ്ഞത്.

”ഒരു വിജയ ചിത്രത്തിന്റെ എല്ലാ മണവും ഈ ചുറ്റുപാടില്‍ കറങ്ങി നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതൊരു പോസിറ്റീവ് സൈനാണ്,

ചില പടങ്ങള്‍ റിലീസിന് മുമ്പേ തന്നെ നമുക്ക് തോന്നും, ഇത് തിയേറ്ററില്‍ ഓടും എന്ന്. ജയനോടൊപ്പം പുണ്യാളന്‍ അഭിനയിക്കുമ്പോള്‍ എനിക്ക് തോന്നിയിരുന്നു അതൊരു വന്‍ ഹിറ്റായിരിക്കുമെന്ന്.

അതുപോലെ എവിടെയൊക്കെയോ മണക്കുന്നുണ്ട്. സിനിമക്ക് വിജയങ്ങള്‍ നേരുന്നു.

ഞാനിതിന്റെ ടെക്‌നീഷ്യന്‍ ലൈന്‍ നോക്കുകയായിരുന്നു. പ്രജീഷ് സെന്നിന്റെ വെള്ളം എന്ന ചിത്രം ഒരു വന്‍ ഹിറ്റായിരുന്നു, നല്ല സിനിമയായിരുന്നു. ജയന്റെ പുണ്യാളനും വെള്ളവും നല്ല ചിത്രമായിരുന്നു.

മഞ്ജു തിരിച്ചുവരവില്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യൂവും നല്ല ചിത്രമായിരുന്നു. ബാദുഷ ഒരുപാട് പടങ്ങള്‍ ചെയ്തു, അതില്‍ പലതും ഹിറ്റുകളായിരുന്നു.

അതുപോലെ തന്നെയാണ് വിനോദ് ഇല്ലമ്പള്ളി. അദ്ദേഹം പല പടങ്ങള്‍ ചെയ്തു. വന്‍ ഹിറ്റായിരുന്നു.

ഇതൊക്കെ പറയാന്‍ കാരണം, ഈ ചിത്രങ്ങളിലൊക്കെ ഞാനും ഉണ്ടായിരുന്നു. അപ്പൊ ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല, എന്നൊന്ന് പറഞ്ഞതാണ്,” ഇടവേള ബാബു പറഞ്ഞു.

Content Highlight: Actor Edavela Babu about his acting, at Meri Awaz Suno trailer launch