മച്ചാനേ ഇത് പോരേ; ടൊവിനോയെയും ഉണ്ണി മുകുന്ദനെയും വെല്ലുവിളിച്ച് ബാബുരാജിന്റെ വീഡിയോ
Entertainment
മച്ചാനേ ഇത് പോരേ; ടൊവിനോയെയും ഉണ്ണി മുകുന്ദനെയും വെല്ലുവിളിച്ച് ബാബുരാജിന്റെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd May 2021, 8:36 pm

മലയാളി യുവനടന്മാര്‍ക്കിടയില്‍ വര്‍ക്ക് ഔട്ടിലും ബോഡി ബില്‍ഡിംഗിലും ഏറ്റവും ശ്രദ്ധ ചെലുത്തുന്ന രണ്ട് പേരാണ് ടൊവിനോ തോമസും ഉണ്ണി മുകുന്ദനും. ഇരുവരും വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്.

ഇരുവരെയും പോലെ തന്നെ പണ്ട് മുതലേ വര്‍ക്ക് ഔട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന നടനാണ് ബാബുരാജ്. ഇപ്പോള്‍ ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും ഒരു വെല്ലുവിളിയുമായെത്തിരിക്കുകയാണ് അദ്ദേഹം.

28 സെക്കന്റുള്ള ഒരു ചെറിയ വര്‍ക്ക് ഔട്ട് വീഡിയോ ആണ് ബാബുരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത കാലത്ത് ട്രെന്റിംഗായി ‘പെര്‍ഫെക്ട് ഒകെ’ വീഡിയോയിലെ വരികള്‍ കൂടി ചേര്‍ത്തുള്ള രസികന്‍ വാചകത്തോടൊപ്പമാണ് ബാബുരാജിന്റെ വീഡിയോ എത്തുന്നത്.

‘ഉണ്ണി മോനേ…ടൊവിനോ മോനേ …എല്ലാം ok AtÃ…itus and to and tan and the con and the back……മച്ചാന് ഇത് പോരെ അളിയാ,’ എന്ന വാചകത്തോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ജോജി സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഒരിക്കല്‍ കൂടി സിനിമാപ്രേമികളുടെ കയ്യടി നേടിയ ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ഇപ്പോള്‍ ബാബുരാജിന് മറുപടിയുമായി ഉണ്ണി മുകുന്ദന്റെയും ടൊവിനോ തോമസിന്റെയും വീഡിയോ എന്ന് വരുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Baburaj’s work out video challenge to Tovino Thomas and Unni Mukundan