നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ ആരോപണം
Kerala News
നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th April 2022, 5:26 pm

കൊച്ചി: നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ ആരോപണം. മോണോ ആക്ട് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.

മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പെണ്‍കുട്ടി തുറന്നുപറഞ്ഞത്. പെണ്‍കുട്ടി തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ലൈംഗിക അതിക്രമം രൂക്ഷമായതോടെ മോണോ ആക്ട് ക്ലാസ് നിര്‍ത്തിയെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, ഫോണിലൂടെ ലൈംഗികച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നെന്നും കുറിപ്പില്‍ പറയുന്നു.

അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നെന്നും അനീഷിന് സിനിമയില്‍ തിരക്കായതെല്ലാം താന്‍ അറിഞ്ഞിരുന്നെന്നും പക്ഷേ തനിക്ക് ആ ട്രോമ വിട്ടുമാറുന്നുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഒരുപാട് കൗണ്‍സിലിങ്ങും മെഡിസിനുമെല്ലാം വേണ്ടി വന്നു കുറച്ചെങ്കിലും പഴയ പോലെയാകാനെന്നും ഇവര്‍ പറഞ്ഞു.


Content Highlights: Actor Aneesh Gopinath accused of sexual harassment