എഡിറ്റര്‍
എഡിറ്റര്‍
അജു വര്‍ഗീസിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആക്രമിക്കപ്പെട്ട നടി
എഡിറ്റര്‍
Tuesday 1st August 2017 1:24pm

കൊച്ചി: പേരു പരാമര്‍ശിച്ചതിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസിനെതിരെയെടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി.

അജു വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ പേര് പരാമര്‍ശിച്ചത് ബോധപൂര്‍വമാണെന്ന് കരുതുന്നില്ലെന്നും നടി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിലാണ് നടി നിലപാടു വ്യക്തമാക്കിയത്.


Dont Miss ഇനി ഇത് ആവര്‍ത്തിക്കരുത്; വിശദീകരണം നല്‍കിയേ തീരൂ; രാജ്യസഭയില്‍ എത്താത്ത എം.പിമാരെ താക്കീത് ചെയ്ത് അമിത് ഷാ


നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അജു വര്‍ഗീസ് നടിയുടെ പേര് പരാമര്‍ശിച്ചത്. വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അജു പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ കളമശേരി പൊലീസ് അജു വര്‍ഗീസിനെതിരെ കേസെടുക്കുകയായിരുന്നു. അജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷം മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. സൈബര്‍ ഫോറന്‍സിക് വിഭാഗത്തില്‍ പരിശധന നടത്താനാണ് ഫോണ്‍ പൊലീസ് പിടിച്ചെടുത്തത്.

ലൈംഗിക ആക്രമണത്തിന് ഇരയാവുന്നവരുടെ പേര് പൊതുമധ്യത്തില്‍ വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ചതിനായിരുന്നു പൊലീസ് അജു വര്‍ഗീസിനെതിരെ കേസെടുത്തത്. തുടര്‍ന്ന് എഫ.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.

Advertisement