എഡിറ്റര്‍
എഡിറ്റര്‍
പൊട്ടിപ്പൊളിഞ്ഞ റോഡില്‍ റഷ്യക്കാര്‍ പ്രതിഷേധം തീര്‍ത്തത് ഉരുളക്കിഴങ്ങ് കൃഷി ചെയ്ത്
എഡിറ്റര്‍
Monday 3rd June 2013 10:51am

potholes

മോസ്‌കോ: കേരളത്തില്‍ കുണ്ടും കുഴിയും ഇല്ലാത്ത റോഡുകള്‍ കാണുന്നത് അപൂര്‍വ കാഴ്ച്ചയല്ല. ഈ കുഴിയില്‍ നാട്ടുകാര്‍ വാഴയും മറ്റും നട്ട് പ്രതിഷേധിക്കുന്നതും സ്ഥിരം കാഴ്ച്ചയാണ്.

സമാനമായ വാര്‍ത്ത വന്നിരിക്കുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യയിലെ റോഡുകള്‍ പലതും ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്. പരാതി നല്‍കിയിട്ടും അധികൃതര്‍ക്ക് കേട്ട ഭാവമില്ല.

Ads By Google

ഇതില്‍ പ്രതിഷേധിച്ച് റഷ്യയിലെ ഒരു കൂട്ടം ആളുകള്‍ കുഴികളില്‍ ഉരുളക്കിഴങ്ങ് നട്ടിരിക്കുകയാണ്. അധികൃതര്‍ റോഡ് നന്നാക്കുന്നതിന് മുമ്പ് തന്നെ ഉരുളക്കിഴങ്ങ് വിളവെടുപ്പ് നടത്താമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

റോഡ് നന്നാക്കുന്നതിലും മറ്റും റഷ്യന്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഇതിനായുളള ഫണ്ട് ദുരുപയോഗം ചെയ്യുന്നതായും ഇവര്‍ ആരോപിക്കുന്നു.

രാജ്യത്തെ ഹൈവേകളില്‍ വരെ റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞതാണെന്നാണ് മറ്റൊരു പ്രശ്‌നം. എന്തായാലും വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്ന നമ്മള്‍ മലയാളികള്‍ക്ക് ഈ വാര്‍ത്തയില്‍ ഒരു പുതുമയും ഉണ്ടാകില്ല.

എങ്കിലും തുല്യ ദു:ഖിതരായ ജനങ്ങള്‍ മറ്റ് രാജ്യങ്ങിലും ഉണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്കുകയെങ്കിലും ചെയ്യാമല്ലോ.

Advertisement