മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിരാജും
Entertainment
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിരാജും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th February 2021, 3:27 pm

മോ​ഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. പൃഥ്വിരാജ് ഇന്നലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലും ബറോസിൽ അഭിനയിക്കുന്നതിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നു.

നിങ്ങൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനും നിങ്ങളെ വെച്ച് സംവിധാനം ചെയ്യാനും ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റിലുണ്ടായിരുന്നത്. ദൃശ്യം 2 വുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് സൂചിപ്പിച്ചത്.

മാർച്ചിലാണ് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. കൊച്ചിയിലും ​ഗോവയിലുമായാണ് ഷൂട്ടിം​ഗ് നടക്കുന്നത്.

ഏപ്രിൽ മാസത്തോടെ മോഹൻലാൽ സംവിധായകൻ ആയി അരങ്ങേറുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന.

ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. ചിത്രം പറയുന്നത് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ്.

ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനൻ ആണ്. ചിത്രത്തിന്റെ സംഗീതം നിർവഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരൻ ലിഡിയൻ നാദസ്വരമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Prithviraj may act in movie directed by Mohanlal