പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ അ​സി​ഡി​റ്റി..​സൂക്ഷിക്കണം
Health Tips
പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ അ​സി​ഡി​റ്റി..​സൂക്ഷിക്കണം
ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 4:25 pm

കു​ട്ടി​ക​ളെ​ന്നോ പ്രാ​യ​മു​ള്ള​വ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ന് അ​സി​ഡി​റ്റി പ​ല​രെ​യും ബാ​ധി​ക്കു​ന്ന​ത്.​തെ​റ്റാ​യ ഭ​ക്ഷ​ണ​ശൈ​ലി​യും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും അ​സി​ഡി​റ്റി​യു​ണ്ടാ​ക്കും.​അ​മി​ത​മാ​യ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും അ​സി​ഡി​റ്റി​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.‌ എ​രി​വ്, പു​ളി, മ​സാ​ല എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം, പ​ഴ​കി​യ മ​ത്സ്യ​വും മാം​സ​വും എ​ന്നി​വ​യും അ​സി​ഡി​റ്റി ഉ​ണ്ടാ​ക്കാം.​സോ​ഫ്റ്റ് ട്രി​ങ്കു​ക​ൾ മു​ത​ൽ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വ​രെ അ​സി​ഡി​റ്റി​ക്കു കാ​ര​ണ​മാ​കാം.

ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഉ​ട​ൻ അ​നു​ഭ​വ​പ്പെ​ടു​ന്ന വ​യ​റെ​രി​ച്ചി​ലാ​ണ് അ​സി​ഡി​റ്റി​യു​ടെ പ്ര​ഥ​മ ല​ക്ഷ​ണം.​ചി​കി​ത്സ വൈ​കി​യാ​ൽ അ​സി​ഡി​റ്റി അ​ൾ​സ​റി​ൽ ക​ലാ​ശി​ച്ചേ​ക്കാം.​ഉ​ദ​ര​ഗ്ര​ന്ഥി​ക​ൾ അ​മി​ത​മാ​യി ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് അ​സി​ഡി​റ്റി.​ആ​ഹാ​ര​ത്തെ ദ​ഹി​പ്പി​ക്കാ​നാ​യി ശ​രീ​രം മി​ത​മാ​യ തോ​തി​ൽ ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കാ​റു​ണ്ട്.​ഉ​ദ​ര​ത്തെ ഉ​പ​ദ്ര​വി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ളു​ടെ സ്ഥി​ര​മാ​യ ഉ​പ​യോ​ഗം മൂ​ലം അ​ന്ന​നാ​ള​ത്തി​ലോ ആ​മാ​ശ​യ​ത്തി​ലോ ചെ​റു​കു​ട​ല്‍ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തോ ദു​ര്‍ബ​ല​ത​യു​ണ്ടാ​കു​ക​യും കാ​ല​ക്ര​മേ​ണ അ​ള്‍സ​റാ​യി മാ​റു​ക​യും ചെ​യ്യാം.​പ്രാ​രം​ഭ ഘ​ട്ട​ത്തി​ലെ അ​സി​ഡി​റ്റി മ​റി​ക​ട​ക്കാ​ൻ വീ​ട്ടി​ലെ ചി​ല പൊ​ടി​കൈ​ക​ൾ ഉ​പ​യോ​ഗി​ക്കാം.

ജീ​ര​കം -ദ​ഹ​ന സ​ഹാ​യി

ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ക​റ്റാ​ൻ ഏ​റ്റ​വും മി​ക​ച്ച​താ​ണ് ജീ​ര​കം. ഉ​ച്ച​ഭ​ക്ഷ​ണ​മോ അ​ത്താ​ഴ​മോ ക​ഴി​ച്ച ശേ​ഷം അ​ര ടീ​സ്പൂ​ൺ ജീ​ര​കം ക​ഴി​ക്കു​ന്ന​ത് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും ത​ട​യും.​ജീ​ര​കം ക​ഴി​ക്കു​ന്ന​ത് ഭ​ക്ഷ​ണം എ​ളു​പ്പം ദ​ഹി​ക്കാ​ൻ ഗു​ണം ചെ​യ്യും. ചാ​യ​യി​ൽ ഒ​രു നു​ള്ള് ജീ​ര​കം ചേ​ർ​ത്ത് കു​ടി​ക്കാം.

ക​റു​വാ​പ്പ​ട്ട

ദി​വ​സ​വും ഒ​രു ഗ്ലാ​സ് ക​റു​വ​പ്പ​ട്ട വെ​ള്ളം കു​ടി​ക്കു​ന്ന​ത് ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കു​ന്നു. ആ​ർ​ത്ത​വ​സ​മ​യ​ത്തെ അ​സ്വ​സ്ഥ​ക​ൾ അ​ക​റ്റാ​നും ന​ല്ലൊ​രു പ്ര​തി​വി​ധി​യാ​ണ് ക​റു​വ​പ്പ​ട്ട‌ വെ​ള്ളം.

 

അ​സി​ഡി​റ്റി ഒ​ഴി​വാ​ക്കാ​ൻ

*എ​ണ്ണ​യും കൊ​ഴു​പ്പും നി​റ​ഞ്ഞ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക
*കൃ​ത്യ സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ക
*ഒ​രു​പാ​ട് ഭ​ക്ഷ​ണം ഒ​രു​മി​ച്ച് ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
*അ​മ്ല​ത്വം അ​ട​ങ്ങി​യ ചെ​റു​നാ​ര​ങ്ങ,ഓ​റ​ഞ്ച് എ​ന്നി​വ ഒ​ഴി​വാ​ക്കു​ക
*ഭ​ക്ഷ​ണം ക​ഴി​ച്ച​യു​ട​ൻ ഉ​റ​ങ്ങ​രു​ത്
*ചാ​യ,കാ​പ്പി,ല​ഹ​രി എ​ന്നി​വ ഒ​ഴി​വാ​ക്കു​ക
*ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക