എഡിറ്റര്‍
എഡിറ്റര്‍
മതനിന്ദ ആരോപിച്ച് ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ പ്രതി ആറ് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
എഡിറ്റര്‍
Sunday 6th August 2017 10:37am

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ആലുവ സ്വദേശിയായ മന്‍സൂറിനെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ വളരെ നാളായി ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ എം.കെ നാസറുമായി അടുത്ത ബന്ധമുള്ള മന്‍സൂര്‍ പോപ്പുലര്‍ ഫ്രണ്ട് എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയാണ്.


Also Read:‘അടിച്ചു ഞാന്‍ കരണം പൊട്ടിക്കുമെന്നു മാത്രമല്ല, കിട്ടിയാല്‍ തല്ലും’ സുധീഷ് മിന്നിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍


ഇയാളെ സെപ്തംബര്‍ നാലു വരെ റിമാന്‍ഡ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവില്‍പോയ മന്‍സൂറിനെ ആറു വര്‍ഷത്തിനു ശേഷമാണ് പിടികൂടാനായത്.

2010 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദ നടത്തിയെന്നാരോപിച്ചാണ് ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈ വെട്ടുന്നത്. 2011 ല്‍ ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ എന്‍.ഐ.എ രാജ്യത്തെ എല്ലായിടത്തും തിരച്ചില്‍ നോട്ടീസ് പതിച്ചിരുന്നു.

Advertisement