ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കോഴിക്കോട് കടലുണ്ടിയില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് അപകടം
ന്യൂസ് ഡെസ്‌ക്
Friday 22nd February 2019 11:07pm

ബേപ്പൂര്‍: കോഴിക്കോട് കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. കടലുണ്ടിയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഗ്യാലറിയാണ് തകര്‍ന്ന് വീണത്.

അനുവദനീയമായതില്‍ അധികം ആളുകള്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ കോട്ടപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Updating……….

Advertisement