കൊല്ലത്ത് ബൈക്ക് ടാങ്കറില്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
Accident
കൊല്ലത്ത് ബൈക്ക് ടാങ്കറില്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 8th December 2018, 10:15 am

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ ഫ്രാന്‍സിസ്, ജോസഫ് , സിജിന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചേ രണ്ട് മണിയോടെയായിരുന്നു സംഭവം.

രാത്രി യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച മൂന്ന് പേരും നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

updating…….

DoolNews Video