ഇടുക്കിയില്‍ മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; മദ്യകുപ്പികള്‍ക്ക് പൊലീസ് കാവല്‍
kERALA NEWS
ഇടുക്കിയില്‍ മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; മദ്യകുപ്പികള്‍ക്ക് പൊലീസ് കാവല്‍
ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 8:07 pm

തൊടുപുഴ: ഇടുക്കി കുളമാവിന് സമീപം ബിവറേജസിലേക്ക് മദ്യവുമായി പോയിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇടുക്കി വെങ്ങല്ലൂര്‍ സ്വദേശി ഇസ്മായില്‍ ഹുസൈന്‍ ആണ് മരിച്ചത്. 48 വയസായിരുന്നു.

ഇടുക്കി കുളമാവിന് സമീപം ഇയ്യനാട് ബിവറേജസ് വില്‍പ്പന ശാലയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിനെ തുടര്‍ന്ന് ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രദേശത്ത് മറിഞ്ഞ ലോറിക്ക് സമീപം മദ്യ കുപ്പികള്‍ക്ക് പൊലീസ് കാവല്‍ നില്‍ക്കുകയാണ്.