Administrator
Administrator
ബസും കാറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്
Administrator
Monday 6th June 2011 9:47am

ആലപ്പുഴ:തുറവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മാവേലിക്കരയില്‍നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന കാറുമായി എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement