എഡിറ്റര്‍
എഡിറ്റര്‍
മോശമായി പെരുമാറുന്ന മക്കളെ വീട്ടില്‍ നിന്നു പുറത്താക്കാമെന്ന് ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Thursday 16th March 2017 12:15pm

 

ന്യൂദല്‍ഹി: മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി. വീട് സ്വന്തം പേരില്‍ അല്ലെങ്കില്‍ കൂടി മക്കളെ പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.


Also read യു.പിയില്‍ മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍:ട്രംപിനെ അനുകരിച്ച് യു.പിയില്‍ ബി.ജെ.പി 


മുതിര്‍ന്ന പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2007ല്‍ കൊണ്ടുവന്ന മെയിന്റന്‍സ് ആന്‍ഡ് വെല്‍ഫയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസന്‍ ആക്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മക്കളില്‍ നിന്നും അധിക്ഷേപവും സമ്മര്‍ദവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കണമെന്നാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ജസ്റ്റിസ് മന്‍മഹോന്‍ പറഞ്ഞു. സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് മാത്രമേ മാതാപിതാക്കള്‍ക്ക് ഇങ്ങനെ മക്കളെ പുറത്താക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ദല്‍ഹി സര്‍ക്കാരിന്റെ നിയമമുണ്ടായിരുന്നു.

എന്നാല്‍ ഈ നിയമം എല്ലാ മാതാപിതാക്കള്‍ക്കും ശരിയായ രീതിയിലുള്ള സംരക്ഷണം നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മദ്യപാനിയായ മകനെ വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരെ മകന്‍ ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ നിരീക്ഷണം.

Advertisement