എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളെ അശ്ലീമായി ചിത്രീകരിച്ചാല്‍ കഠിന തടവും പിഴയും
എഡിറ്റര്‍
Friday 12th October 2012 12:20am

ന്യൂദല്‍ഹി: സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കുന്നത് തടയുന്നതിനും അവരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുമായി നിലവിലെ നിയമം ഭേദഗതി ചെയ്യുന്നു.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലൂടെയും മാധ്യമങ്ങളിലൂടെയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ  ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും നല്‍കുന്ന രീതിയിലാണ് നിയമഭേദഗതി വരുത്തുക.

Ads By Google

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് നിയമ ഭേദഗതി അംഗീകരിച്ചത്. ഇത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കണം. 1986ലെ, സ്ത്രീകളെ  മാന്യമല്ലാതെ ചിത്രീകരിക്കല്‍ നിരോധന നിയമമാണ് കൂടുതല്‍ കടുത്ത നിബന്ധനകളോടെ ഭേദഗതി വരുത്തുന്നത്.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ അയക്കുന്നതും പങ്കുവെക്കുന്നതും 7  കൊല്ലം വരെ ജയില്‍ശിക്ഷയും 5 ലക്ഷം രൂപ വരെ പിഴയും വിധിക്കാവുന്ന കുറ്റമായാണ് നിയമ ഭേദഗതി.

അശ്ലീല മെസേജുകളോ മെയിലുകളോ അയക്കുന്നവര്‍ക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ പിഴയും മൂന്നു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ഏഴുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും അനുഭവിക്കേണ്ടി വരും.

ഇത്രയും കാലം അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നു ഈ നിയമത്തിന്റെ പരിധിയില്‍ വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ പത്രങ്ങള്‍, ചാനലുകള്‍, റേഡിയോ എന്നിവക്ക് പുറമെ ഇന്റര്‍നെറ്റ്,  മള്‍ട്ടിമീഡിയ മെസേജ്, കേബിള്‍ ടി.വി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.

Advertisement