എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റ്: കസ്റ്റഡിയിലെടുത്ത യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
എഡിറ്റര്‍
Wednesday 8th March 2017 10:38am

കൊച്ചി: നടന്‍ മോഹന്‍ലാലിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനേയും നടന്‍ പൃഥ്വിരാജിനേയും മലയാളത്തിലെ പ്രമുഖ നടിമാരെയും സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫിനെയാണ് പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ട യുവാവിനെ ബന്ധുക്കള്‍ തന്നെയാണ് പൈങ്കുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

കസ്റ്റഡിയിലെടുത്തപ്പോള്‍ നസീഹ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.


Dont Miss ലിംഗപരമായ അസമത്വങ്ങളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യം കൈമുതലാക്കി മുന്നേറുന്നവരാണ് സ്ത്രീകള്‍; പിണറായി വിജയന്‍ 


മോഹന്‍ലാല്‍ അടക്കമുള്ള ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവകളുമായി നസീഹ് ഫേസ്ബുക്കില്‍ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വാട്‌സ് ആപ്പിലും മറ്റ് നവമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു നസീഹിന്റെ പ്രധാന ആരോപണം. നടിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരെയും വിമര്‍ശിച്ചും വെല്ലുവിളിച്ചും നസീഹ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Advertisement