എഡിറ്റര്‍
എഡിറ്റര്‍
അച്ഛാ…ദേ അച്ഛന്റെ പപ്പ; അമിതാഭ് ബച്ചനെ ഷാരൂഖിന്റെ പിതാവാക്കി അബ്‌റാം
എഡിറ്റര്‍
Monday 20th November 2017 3:15pm

മുംബൈ: കഴിഞ്ഞ ദിവസം, ബോളിവുഡ് എറെ ചര്‍ച്ച ചെയ്ത ആഘോഷമായിരുന്നു ഐശ്വര്യാറായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യയുടെ പിറന്നാള്‍ ആഘോഷം. ചടങ്ങില്‍ ആരാധ്യക്ക് പുറമേ മറ്റ് താരങ്ങളുടെ മക്കളും ഏവരുടെയും മനം കവര്‍ന്നു.

താരങ്ങളേക്കാള്‍ പ്രശസ്തരാണല്ലോ ഇന്ന് താരസന്തതികള്‍. ഷാരൂഖ് ഖാന്റെ മകന്‍ അബ്‌റാം, ആമിര്‍ഖാന്റെ മകന്‍ ആസാദ് റാവു ഖാന്‍, ശില്‍പ്പ ഷെട്ടിയും മകന്‍ വിഹാന്‍ രാജ് തുടങ്ങിയവരാണ് ആഘോഷത്തിന് മാറ്റു കൂട്ടാനെത്തിയത്.

എന്നാല്‍ ചടങ്ങില്‍ ആരാധ്യയെ പോലെ തന്നെ താരമായത് ഷാരൂഖിന്റെ ഇളയമകനായ അബ്‌റാം ആയിരുന്നു. പിറന്നാള്‍ ആഘോഷത്തിന് എത്തിയ അബ്‌റാം ആദ്യം കവര്‍ന്നത് ബിഗ് ബിയുടെ മനം തന്നെയാണ്. എന്നാല്‍ താരപുത്രന് ബിഗ് ബി ഷാരൂഖിന്റെ അച്ഛനാണെന്നാണ് കരുതിയിരിക്കുന്നത്. അതു കൊണ്ട് തന്നെ ടി.വിയില്‍ അമിതാഭിനെ എപ്പോള്‍ കണ്ടാലും പാപ്പ എന്ന വിളിച്ച് എപ്പോഴും സന്തോഷം പ്രകടിപ്പിക്കും

ഇക്കാര്യം ഷാരൂഖ് തന്നെയാണ് തന്റെ ട്വിറ്റിറിലൂടെ വെളിപ്പെടുത്തിയത്. അബ്‌റാമുമായുള്ള തമാശ നിറഞ്ഞ അനുഭവും കോട്ടണ്‍ കാന്‍ഡി വാങ്ങി കൊടുത്ത് കാര്യവും അമിതാഭ് ആരാധകരുമായി പങ്ക് വെച്ചപ്പോഴായിരുന്നു ഷാരൂഖ് ഈകാര്യം വെളിപ്പെടുത്തിയത്. ഏതായാലും ആരാധകര്‍ ബച്ചന്റെ ട്വീറ്റും ഷാരൂഖിന്റെ മറുപടിയും ഏറ്റെടുത്തിരിക്കുകയാണ്.

ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായിയുടെ മരണശേഷം ബച്ചന്‍ കുടുംബം ആഘോഷങ്ങളില്‍ അധികം പങ്കെടുത്തിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ആരാധ്യയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിത്തിര്‍ക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത്.

Advertisement