ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും: വസുന്ധരാ രാജെ സര്‍ക്കാര്‍ തകര്‍ന്നടിയുമെന്ന് എ.ബി.പി ന്യൂസ് സര്‍വ്വേ
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 12:40pm

 

ജയ്പൂര്‍: രാജസ്ഥാനില്‍ വസുന്ധരാ രാജെ സര്‍ക്കാറിനെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് എ.ബി.പി ന്യൂസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്.

കേവലഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. 45% വോട്ടു ഷെയര്‍ നേടി 110 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ബി.ജെ.പി 84 സീറ്റുകളില്‍ ഒതുങ്ങും. മറ്റുപാര്‍ട്ടികള്‍ ആറു സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.

രാജസ്ഥാനിലെ ബി.ജെ.പിയുടെ വോട്ടു ഷെയര്‍ 41% ആയി കുറയുമെന്നും സര്‍വ്വേ പറയുന്നു.

Also Read:‘അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല’; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേ പ്രകാരം ഛത്തീസ്ഗഢില്‍ ബി.ജെ.പി 56 ഉം കോണ്‍ഗ്രസ് 25 ഉം മറ്റുപാര്‍ട്ടികള്‍ നാലും സീറ്റുകള്‍ നേടും.

മധ്യപ്രദേശില്‍ 230 സീറ്റുകളില്‍ 116 എണ്ണം നേടി ബി.ജെ.പി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ് 105 സീറ്റുകള്‍ നേടി നില മെച്ചപ്പെടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:അയോധ്യയില്‍ പ്രശ്‌നമുണ്ടാക്കിയതാര്?; അയോധ്യക്കാര്‍ക്ക് പറയാനുള്ളത്

നേരത്തെ ആഗസ്റ്റില്‍ എ.ബി.പി ന്യൂസ് നടത്തിയ സര്‍വ്വേയില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബി.ജെ.പി തോല്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

Advertisement