നാൽവർ സംഘം തട്ടികൊണ്ടുപോയ അബിഗേൽ സാറ റെജിയെ കണ്ടെത്തി
Kerala News
നാൽവർ സംഘം തട്ടികൊണ്ടുപോയ അബിഗേൽ സാറ റെജിയെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th November 2023, 1:58 pm

കൊല്ലം: കൊല്ലം ഓയൂരിൽ നാലാംഗ സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ അബിഗേൽ സാറ റെജിയെ കണ്ടെത്തിയത്.

കൊല്ലം ഈസ്റ്റ് പൊലീസാണ് ഉച്ചക്ക് ഒന്നരയോടെ കുട്ടിയെ ഏറ്റെടുത്തത്. കുട്ടിയെ കാണാതായി 21-ാം മണിക്കൂറാണ് കുട്ടിയെ കണ്ടെത്തുന്നത്.

ആശ്രാമം മൈതാനത്ത് വെച്ച് കുട്ടിയെ കണ്ടവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നവംബർ 27ന് വൈകീട്ട് 4.30ന് സഹോദരനോടൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിക്കായിരുന്നു മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം കാറിൽ എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Content Highlight: Abigel Sara Reji found from Kollam