ഞാന്‍ വിഡ്ഢിയല്ല, ഒരു പരിധി വേണ്ടേ; പിതാവിനെ കുറിച്ചുള്ള തമാശ ഇഷ്ടപ്പെട്ടില്ല, ഷോയില്‍ നിന്നും ഇറങ്ങി പോയി അഭിഷേക്
Film News
ഞാന്‍ വിഡ്ഢിയല്ല, ഒരു പരിധി വേണ്ടേ; പിതാവിനെ കുറിച്ചുള്ള തമാശ ഇഷ്ടപ്പെട്ടില്ല, ഷോയില്‍ നിന്നും ഇറങ്ങി പോയി അഭിഷേക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 10:02 pm

അഭിനയത്തിന് പുറമേ തന്റെ സൗമ്യമായ പെരുമാറ്റത്തിന്റെ പേരിലും ബോളിവുഡില്‍ അറിയപ്പെടുന്ന നടനാണ് അഭിഷേക് ബച്ചന്‍. എന്നാല്‍ അമിതാഭ് ബച്ചനെ കുറിച്ചുള്ള തമാശ അഭിഷേകിനെ പ്രകോപിതനാക്കിയിരിക്കുകയാണ്. കേസ് തോ ബത്താ ഹേ എന്ന പരിപാടിയുടെ പുതിയ പ്രൊമോയിലാണ് അഭിഷേക് ഇറങ്ങി പോകുന്നത് കാണിക്കുന്നത്.

നടന്‍ റിതേഷ് ദേശ്മുഖ്, വരുണ്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കോര്‍ട്ട് റൂം സംവാദ രൂപത്തിലാണ് പരിപാടി രൂപപ്പെടുത്തിയിരിക്കുന്നത്. പ്രതിയുടെ കൂട്ടിലായിരിക്കും സെലിബ്രിറ്റികള്‍ ഇരിക്കുക. പരിപാടിക്കിടയില്‍ അമിതാഭിനെ കുറിച്ച് തമാശ പറഞ്ഞപ്പോള്‍ അഭിഷേക് പ്രകോപിതനാവുകയായിരുന്നു.

തുടര്‍ന്ന് പരിപാടി നിര്‍ത്താന്‍ അഭിഷേക് റിതേഷിനോട് ആവശ്യപ്പെട്ടു . ‘ഇത് കുറച്ച് കൂടുപോയി. ഞാന്‍ ഇവിടെ ഒരു കളിപ്പാവയാവുകയാണ്. എനിക്കത് മനസിലാവുന്നുണ്ട്. എന്നാല്‍ എന്റെ മാതാപിതാക്കളിലേക്ക് അത് പോവണ്ട. എന്റെ പിതാവിന്റെ കാര്യത്തില്‍ ഞാന്‍ കുറച്ച് സെന്‍സിറ്റീവാണ്. അമിതാഭ് എന്റെ പിതാവാണ്. എനിക്കത് ഇഷ്ടമല്ല.

കുറച്ചുകൂടി ബഹുമാനമാവാം. തമാശയാണെങ്കിലും അധികമാവരുത്, ആളുകള്‍ ഇപ്പോള്‍ പരിധി വിട്ട് പോവുകയാണ്. ഞാന്‍ ഒരു വിഡ്ഢിയല്ല,’ അഭിഷേക് പറഞ്ഞു.

നേരത്തെ പരിപാടിയുടേതായി പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ സിനിമാ സെറ്റുകളില്‍ നിന്നും അഭിഷേക് സാധനങ്ങള്‍ അടുച്ചുമാറ്റിക്കൊണ്ടുപോവാറുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഗുരുവിന്റെ സെറ്റില്‍ നിന്നും നായികയായ ഐശ്വര്യയയെ തന്നെ താന്‍ അടിച്ചുമാറ്റി എന്ന് അഭിഷേക് ചിരിച്ചുകൊണ്ടു പറയുന്നതും കാണാം.

Content Highlight: Abhishek bachchan did not like the joke about amithabh bachchan and left the show