എഡിറ്റര്‍
എഡിറ്റര്‍
ചെന്നൈയിന്‍ എഫ്.സി യുവതാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് അഭിഷേക് ബച്ചന്‍
എഡിറ്റര്‍
Wednesday 8th November 2017 8:45am


മുംബൈ: യുവതാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ചെന്നൈയിന്‍ എഫ്.സി ഉടമകളിലൊരാളായ അഭിഷേക് ബച്ചന്‍. സ്വന്തം താരങ്ങളെ വളര്‍ത്തിയെടുത്താല്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂവെന്ന് തിരിച്ചറിവുണ്ടെന്നും ക്ലബ്ബ് എപ്പോഴും യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അഭിഷേക് ബച്ചന്‍ പറയുന്നു.

നല്ല യുവതാരങ്ങളെ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചെന്നൈയിന്‍ എഫ്.സി രാജ്യത്തെ മികച്ച ക്ലബ്ബായി മാറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബച്ചന്‍ പറഞ്ഞു. കഴിഞ്ഞ സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് ചെന്നൈയിന്‍ എഫ്.സി താരം ജെറി ലാരിന്‍സുവലയ്ക്കായിരുന്നു.

 

മൂന്നു സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ച ക്ലബ്ബാണ് ചെന്നൈയിന്‍ എഫ്.സി കഴിഞ്ഞ സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സുമായിരുന്നു ചെന്നൈ ടീമിന്റെ മുഖ്യ എതിരാളികള്‍.

നവംബര്‍ 17നാണ് ഐ.എസ്.എല്ലിന്റെ നാലാം സീസണ്‍ ആരംഭിക്കുന്നത്. ബംഗളൂരു എഫ്.സി, ജംഷഡ്പൂര്‍ എഫ്.സി എന്നീ രണ്ട് ക്ലബ്ബുകള്‍ കൂടി ഐ.എസ്.എല്ലില്‍ എത്തിയതോടെ ഇത്തവണ 10 ടീമുകളായിരുന്നു.

Advertisement