എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ചലച്ചിത്ര പുരസ്‌കാരം; സുരഭി മികച്ച നടി
എഡിറ്റര്‍
Friday 7th April 2017 12:30pm

 

ന്യൂദല്‍ഹി: അറുപത്തിനാലാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിന് നക്ഷത്ര തിളക്കം. മികച്ച നടിക്കുള്ള പുരസ്‌കാരം നടി സുരഭി ലക്ഷ്മിക്ക് ലഭിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭിയെ ദേശീയ പുരസ്‌കാരം തേടിയെത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച സുരഭിയെയാണ് ദേശീയ ജൂറി മികച്ച നടിയായി തെരഞ്ഞെടുത്തത്.


Also read ലാവ്‌ലിന്‍ കേസിന്റെ വിരോധം മൂലം ഷാജഹാനോട് പിണറായി പ്രതികാരം ചെയ്യുകയാണെന്ന് അമ്മ 


മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിനാണ് ലഭിച്ചിരിക്കുന്നത്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിന് മോഹന്‍ലാലും അര്‍ഹനായി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ശ്യാം പുഷ്‌കറിനാണ്. മികച്ച ശബ്ദസംവിധാനത്തിന് ജയദേവന്‍ കാട് പൂക്കുന്നനേരവും അര്‍ഹമായി.

Advertisement