ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗ് 44 കൊലപാതകങ്ങള്‍ നടത്തിയെന്ന് പറഞ്ഞത്; കെ.ടി ജലീലിനെതിരെ അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 4:23pm

കോഴിക്കോട്: മുസ്‌ലിം ലീഗ് 44 പേരെ കൊലപ്പെടുത്തിയെന്ന് ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് കെ.ടി ജലീല്‍ ആരോപിച്ചതെന്ന് മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി. കെ.ടി ജലീല്‍ തന്റെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രാഗല്‍ഭ്യമുള്ളയാളാണെന്നും അവസരവാദിയാണെന്നും രണ്ടത്താണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

2000 മുതല്‍ 2017 വ രെ 172 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 65 ബി.ജെ.പി പ്രവര്‍ത്തകരും 85 സി.പി.ഐ.എം പ്രവര്‍ത്തകരും ബാക്കി കോണ്‍ഗ്രസ്സ് മുസ്‌ലിംലീഗ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്നാണു ഈ അടുത്ത കാലത്ത് പ്രസിദ്ധീകരണത്തിനു നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നത്.


Read Also: കീഴാറ്റൂര്‍ സമരം: വയല്‍ക്കിളികളുടെ സമരപന്തല്‍ കത്തിച്ച് സി.പി.ഐ.എം


മുഖ്യമന്ത്രി പി ണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍11 ലും പ്രതി സി.പി.ഐ.എം കാരാണെന്നാണു. 2017 ആഗസ്റ്റ് 10 നു ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖഖന്മാരായ അരുണ്‍ ജനാര്‍ദ്ധനനും ഷാജു ഫിലിപ്പും നടത്തിയ പഠനവും പറയുന്നത് 1995 ജനുവരി മുതല്‍ മാത്രം 96 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 42 ബി.ജെ.പിക്കാരും 40 സിപി.ഐ.എം പ്രവര്‍ത്തകരും 5 കോണ്‍ഗ്രസ്സുകാരും 4 മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും കൊല്ലപ്പെട്ടു എന്നാണു.അതിനു ശേഷമാണു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബും കൊല്ലപ്പെടുന്നത്. ഇന്ത്യ ടുഡെ എഡിറ്റര്‍ രജദീപ് സര്‍ ദേശായിയുടെ സൂഷ്മ പഠനത്തിലും സി.പി.ഐ.എം ബി.ജെ.പി പങ്ക് വ്യക്തമാകുന്നു. പിന്നെ ഏത് രേഖയുടെ വെളിച്ചത്തിലാണ് മുസ്‌ലിം ലീഗുകാര്‍ 44 രാഷ്ട്രീയ കൊലപാതകം നടത്തിയെന്ന് കെ.ടി ജലീല്‍ പറഞ്ഞതെന്ന് രണ്ടത്താണി ചോദിച്ചു.

മുസ്‌ലിം ലീഗുകാര്‍ കൊലപ്പെടുത്തിയ 44 പേരുടെ പേരുകളെന്ന് അവകാശപ്പെട്ട് കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഒരു പട്ടിക അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് രണ്ടത്താണിയുടെ ഫേസ്ബുക്ക് കുറിപ്പ്.


Read Also: നാളെയൊരു സര്‍പ്രൈസ് ഉണ്ടെന്ന് ബി.എസ്.പി പറഞ്ഞിരുന്നു; യു.പി തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഉമര്‍ അബ്ദുള്ള


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെടി ജലീൽ എന്റെ മുൻ കാല സഹപ്രവർത്തകനായിരുന്നു..വളാഞ്ചേരിയിലെ തികഞ്ഞ ജമാ അത്ത്‌ ഇസ്ലാമി പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹം സിമി എന്ന വിദ്യാർത്ഥി സംഘടനയുടെ നേതാവും കോളേജു യൂണിയൻ ഭാരവാഹിയുമൊക്കെയായിരുന്നു. .അന്നു മുതൽ നല്ല പ്രഭാഷകനും തന്റെ നിലനിൽപ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ നല്ല പ്രാഗൽഭ്യമുള്ളയാളുമായിരുന്നു.അതു കൊണ്ടാണു ബിരുദാനന്തര ബിരുദമെടുത്തതിനു ശേഷം തിരൂരങ്ങാടി പോക്കർ സാഹിബ്‌ കോളേജിന്റേയും സീതി സാഹിബ്‌ ഓർഫനേജിന്റേയും പശ്ചാത്തലത്തിൽ മുസ്ലിം ലീഗിനെ തൊട്ടറിഞ്ഞു എന്നു പ്രഖ്യാപിച്ച്‌ അതിൽ അംഗത്വമെടുത്തത്‌.അദ്ദേഹത്തിന്റെ കഴിവും കാര്യ ശേഷിയുമൊക്കെ ഉപയോഗപ്പെടുത്താൻ അവസരമാകുന്ന വിധം കെ എം മൗലവി സാഹിബിന്റേയും എം കെ ഹാജി സാഹിബിന്റേയും എണ്ണമറ്റ നിസ്വാർത്ഥരായ പൂർവ്വ സൂരികളുടേയും വിയർപ്പിന്റെ ഗന്ധമുള്ള പി ഏസ്‌ എം ഒ കോളേജിൽ അദ്ധ്യാപകനാകാനും ഭാഗ്യമുണ്ടായി.പാർട്ടിയിലേക്ക്‌ കടന്നു വരുന്നവരെ നെഞ്ചോട്‌ ചേർത്തു നിർത്തിയ കീഴ്‌വഴക്കമുള്ള പാർട്ടി അദ്ധേഹത്തെ മുസ്ലിം യൂത്ത്‌ ലീഗിന്റെ അമരസ്ഥാനത്തെത്തിച്ചു.

പാർലിമെന്ററി വ്യാമോഹം രാഷ്ട്രീയ പ്രവർത്തകന്മാർക്കു സ്വാഭാവികമാണു.അമ്മയുടെ അമ്മിഞ്ഞ പാലിനെ വിസ്മരിക്കുന്നവരായി പല രാഷ്ട്രീയക്കാരും മാറിയതും ഇത്‌ അത്യാർത്തിയായി മറിയപ്പോഴാണു.ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കപ്പെടുന്നതോടെ പലരും കടന്നു വന്ന വഴി മറന്നു പോവുകയും ചെയ്യും.മുൻപു പ്രവർത്തിച്ചിരുന്ന ഒരു പാർട്ടിയെക്കുറിച്ച്‌ നയപരമായ വിയോജിപ്പുണ്ടാകാം.അതു പറയുകയുമാവാം.
പക്ഷേ ജനാധിപത്യത്തിന്റെ ശ്രീ കോവിലായ നിയമസഭയിൽ ഒരു മന്ത്രി ഏന്ന നിലയിൽ കാര്യങ്ങൾ പറയുന്ന ഘട്ടത്തിൽ പാലി ക്കേണ്ട സൂഷ്മതയും സത്യസന്ധതയും ശ്രീ കെ ടി ജലീൽ പാലിക്കാതിരുന്നത്‌ ഒരു കോളേജ്‌ അദ്ധ്യാപകനായ അങ്ങേക്ക്‌ യോജിച്ചതായില്ല.

2000 മുതൽ 2017 വ രെ 172 രാഷ്ട്രീയ കൊലപാതകങ്ങളിൽ 65 ബി ജെ പി പ്രവർത്തകരും 85 സി പി എം പ്രവർത്തകരും ബാക്കി കോൺഗ്രസ്സ്‌ മുസ്ലിം ലീഗ്‌ പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരും കൊല്ലപ്പെട്ടെന്നാണു ഈ അടുത്ത കാലത്ത്‌ പ്രസിദ്ധീകരണത്തിനു നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത്‌.
മുഖ്യമന്ത്രി പി ണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്‌ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളിൽ11 ലും പ്രതി സി പി എം കാരാണെന്നാണു.2017 ആഗസ്റ്റ്‌ 10 നു ഇന്ത്യൻ എക്സ്പ്രസ്സ്‌ ലേഖകന്മാർ അരുൺ ജനാർദ്ധനനും ഷാജു ഫിലിപ്പും നടത്തിയ പഠനവും പറയുന്നത്‌ 1995 ജനുവരി മുതൽ മാത്രം 96 രാഷ്ട്രീയ കൊലപാതകങ്ങളിൽ 42 ബി ജെ പി ക്കാരും 40 സി പി എം പ്രവർത്തകരും 5 കോൺഗ്രസ്സുകാരും 4 മുസ്ലിം ലീഗ്‌ പ്രവർത്തകരും ഒരു പോപ്പുലർ ഫ്രണ്ടുകാരനും കൊല്ലപ്പെട്ടു എന്നാണു.അതിനു ശേഷമാണു മുസ്ലിം ലീഗ്‌ പ്രവർത്തകൻ സഫീറും കോൺഗ്രസ്സ്‌ പ്രവർത്തകൻ ശു ഐ ബും കൊല്ലപ്പെടുന്നത്‌ ഇന്ത്യ ടുഡെ എഡിറ്റർ രാജദീപ്‌ സർ ദേശായിയുടെ സൂഷ്മ പഠനത്തിലും സി പി എം ബി ജെ പി പങ്ക്‌ വ്യക്തമാകുന്നു.

മുസ്ലിം ലീഗുകാർ 44 രാഷ്ട്രീയ കൊലപാതകം നടത്തി എന്നു മന്ത്രി ജലീൽ നിയമ സഭയിൽ പറയുന്നത്‌ ഏതു രേഖയുടെ വെളിച്ചത്തിലാണു. നിയമസഭയിൽ ഇന്നേ വരെ ഏതൊരു സർക്കാറിന്റെ കാലത്തും അഭ്യന്തര വകുപ്പിൽ നിന്നു ഇങ്ങിനെയൊരു പരാമർ ശം വന്നിട്ടില്ല. മുസ്ലിം ലീഗിനെ നേരിടാനുള്ള
എല്ലാ അസ്ത്രങ്ങളും തീർന്നപ്പോൾ ഇത്തരം നുണകൾ കൊണ്ടു സഭാതലം മലീമസമാക്കിയ അങ്ങയെ പേറുന്നവരും നാറുന്നത്‌ കാത്തിരുന്നു കാണുക.2016ലെ ദേശീയ ക്രൈം റെക്കോർഡ്‌ ബ്യൂറോ മുംബൈ ഐ ഐ ടി യുടെ സഹകരണത്തോടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്‌ ക്രമസമാധാനം ഉയർന്നു എന്നു പറയുന്ന കേരളം രാഷ്ട്രീയ കൊലപാതകത്തിൽ യു പി യുടെയും ബീഹാറിന്റെയും തൊട്ടു പിന്നിലുണ്ടെന്നാണു.

കേരളത്തിലെ മഹല്ലുകളിൽ നടക്കുന്ന സ്പർദ്ധയും അക്രമങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളാക്കി മുസ്ലിം ലീഗിന്റെ എക്കൗണ്ടിൽ എഴുതുന്ന ജലീലിന്റെ ദുരുദ്ധേശം വ്യക്തമാണു.കണ്ണൂരിൽ സി പി എമ്മുകാർ അടുത്ത കാലത്ത്‌ കൊല ചെയ്ത ശു ഐബ്‌ ഏന്ന കോൺഗ്രസ്‌ പ്രവർത്തകൻ എ പി വിഭാഗം സുന്നിയുടെ സജീവ പ്രവർത്തകൻ കൂടിയാണു.ഒരു സുന്നി പ്രവർത്തകനെ അതി ക്രൂരമായി സി പി എം പ്രവർത്തകർ കൊലപ്പെടുത്തിയതിന്റെ ജാള്യത ലീഗിനെ വിമർശ്ശിച്ചാൽ മറച്ചു വെക്കാനാവുമെന്ന വില കുറഞ്ഞ തന്ത്രമായിരിക്കാം ഇതു പറയിപ്പിച്ചത്‌.
ക്രൂരമായ കൊലനടത്തി മാശാ അള്ളാ സ്റ്റിക്കറും ത്രിശൂലവും ഒക്കെ അക്രമം നടന്ന സ്ഥലത്ത്‌ ഉപേക്ഷിച്ച്‌ കേസ്സ്‌ വഴി തിരിച്ച്‌ വിട്ട്‌ വർഗ്ഗീയ സംഘട്ടനങ്ങൾ ഉണ്ടാക്കുന്നതിൽ സി പി എം ന്റെ മികവ്‌ കുപ്രസിദ്ധമാണല്ലോ.ഉണ്ണിയാലിൽ നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവരെ മാരകായുധങ്ങൾ ഉപയോഗിച്ച്‌ വെട്ടി പരിക്കേൽപിച്ച സി പി എം അക്രമം മറക്കാറായിട്ടില്ല.സി പി എം കാർ പ്രതികളണെന്ന സത്യം പോലീസ്‌ വെളിച്ചത്ത്‌ കൊണ്ടു വന്നപ്പോൾ അവരെ പാർട്ടിയിലേക്ക്‌ നിന്നു പുറത്താക്കി എന്നു മുട്ടു ന്യായം പറഞ്ഞ്‌ രക്ഷപ്പെടാൻ ശ്രമിക്കുകയാണു.”.ബോഡി വെയ്‌ സ്റ്റ്‌ “എന്നുപറഞ്ഞ്‌ ആട്ടിയകറ്റിയാലും അവസരം കിട്ടിയാൽ ആവശ്യമുള്ളവരൊക്കെ ഇറയത്തെ തിണ്ണയിലെത്തുമെന്നു പിണറായിക്കറിയാം.തരവും സന്ദർഭവും നോക്കി ഇത്തിക്കരപക്കി യെപ്പോലെ താമരയും ചെങ്കൊടിയും സന്ദർഭത്തിനൊത്ത്‌ ഉപയോഗപ്പെടുത്താനറിയുന്നവരൊക്കെ ഈ ഗണത്തിൽ പെട്ടവരാണെന്ന അനുഭവ സാക്ഷ്യം സി പി എമ്മിനുണ്ടല്ലോ.എന്നാലും ശു ഐബ്‌ കൊല്ലപ്പെട്ടത്‌ സുധാകരന്റെ അനുയായി ആയത്‌ കൊണ്ടാണെന്നു ഗവേഷണം നടത്തുന്നവരെ സുഖിപ്പിക്കാൻ മന്ത്രിക്കസേര ജലീൽ ഉപയോഗപ്പെടുത്താൻ പാടില്ലായിരുന്നു. ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിച്ച്‌ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച അങ്ങു സി പി എം ന്റെ മുഖം രക്ഷിക്കാനാണു മുസ്ലിം ലീഗിനെതിരെ ഈ ഹിമാലയൻ നുണ പറഞ്ഞത്‌. അങ്ങാടിയിലൂടെ പോകാൻ നാണം വന്നപ്പോൾ ഉടുമുണ്ട്‌ പൊക്കി മുഖം മറച്ച ഒരാളുടെ കഥയുണ്ട്‌. അതു പോലെ ഇത്തരം നട്ടാൽ മുളക്കാത്ത നുണകളിലൂടെ സമൂഹത്തിൽ അപമാനിതനാവുന്നതും ഒറ്റപ്പെടുന്നതും അങ്ങാകുമെന്നു തിരിച്ചറിയുക. അടിസ്ഥാന രഹിതമായ ഇത്തരം ദുരാരോപണങ്ങൾ അങ്ങയെപ്പോലെ ഭാവിതലമുറയെ ചരിത്രം പഠിപ്പിക്കുന്ന ഒരാൾക്കു യോജിച്ചതായില്ല.
അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴിഎന്നു മറുപടി പറഞ്ഞാൽ ചോദ്യം മറക്കുന്നവരല്ല കേരളീയർ.സി പി എം ന്റെ രാഷ്ട്രീയ കൊലപാതകത്തിന്റെ കണക്കു ചോദിച്ചാൽ നുണക്കഥകൾ പറയുന്നവരുടെ ലക്ഷ്യം പ്രബുദ്ധ കേരളത്തിനു. തിരിച്ചറിയാനാവും.തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ നിയമസഭക്കകത്തെ സ്പീക്കറുടെ ചെയർ പോലും തള്ളി താഴെയിടാൻ നേതൃത്വം കൊടുത്ത അങ്ങ്‌. ഗീബൽസിനേക്കാൾ തരം താഴ്‌ന്നാൽ അൽഭുതപ്പെടാനില്ല.

Advertisement