എഡിറ്റര്‍
എഡിറ്റര്‍
ചിന്തയും കര്‍മവും ഒത്തിണങ്ങിയ മഹാപ്രതിഭ
എഡിറ്റര്‍
Tuesday 9th October 2012 8:40am

ദമാം : ഡോ:അബ്ദുല്‍ഹക് അന്‍സാരി ഒരു ബഹുമുഖപ്രതിഭയും ചിന്തയും കര്‍മവും ഒത്തിണങ്ങിയ ത്യാഗിവര്യനായ പണ്ഡിതനായിരുന്നുവെന്ന് തനിമ അഖിലസൗദി കൂടിയാലോചനാ സമിതിയംഗം കെ.എം. ബഷീര്‍.

തനിമ ദമ്മാം സോണ്‍ സങ്കടിപ്പിച്ച ‘ ഡോ: അബ്ദുല്‍ഹക്ക് അന്‍സാരി  അനുസ്മരണ യോഗ’ ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വത:സിദ്ധമായ രചനകളിലൂടെ ഇസ്‌ലാമിനെ സമകാലികമായി വായിക്കുകയും ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും അവയ്ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്ത കര്‍മയോഗിയായിരുന്നു അദ്ദേഹം.

മികച്ച അക്കാഡമിഷ്യന്‍ എന്നതിനപ്പുറം പ്രവര്‍ത്തനപഥങ്ങളില്‍ തിളങ്ങിയ ഒരു ആക്ടിവിസ്റ്റുകൂടിയായിരുന്നു, ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ നേതാവായിരുന്ന അദ്ദേഹമെന്ന് കെ.എം. ബഷീര്‍  കൂട്ടിച്ചേര്‍ത്തു.

തികച്ചും മാതൃകായോഗ്യമായ, ധന്യമായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട്, നമ്മുടെ ജീവിതം കൂടുതല്‍ ക്രിയാത്മകമാക്കണമെന്നു യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിച്ച തനിമ ദമ്മാം സോണ്‍ പ്രസിടന്ടു സി.പി. മുസ്തഫ അഭിപ്രായപ്പെട്ടു.

നവീന ചിന്തകളിലൂടെയും കര്‍മപദ്ധതികളിലൂടെയും രാജ്യത്തിന്റെ സഹോദര്യത്തിനും ഐക്യത്തിനും അധ്വാനിച്ച ഡോ: അബ്ദുല്‍ ഹക്ക് അന്‍സാരിയുടെ വിയോഗം രാജ്യത്തിനും ഇസ്‌ലാമിക ലോകത്തിനും കനത്ത നഷ്ടമാണെന്ന് പി.ടി. അബുല്‍ റഷീദ് നിരീക്ഷിച്ചു.

അദ്ദേഹത്തിന്റെ വൈജ്ഞാനികദാര്‍ശനിക സംഭാവനകള്‍ ഒരു കെടാവിളക്കായി കാലത്തിനു മുമ്പില്‍ എന്നും ജ്വലിച്ചു നില്‍ക്കുമെന്നും സമാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അര്‍ഷദിന്റെ ഖിറാഅതോടെ ആരംഭിച്ച യോഗത്തില്‍ ഷബീര്‍ചാത്തമംഗലം സ്വാഗതം പറഞ്ഞു. റഊഫ് അനുസ്മരണകവിത ആലപിച്ചു.

Advertisement