'ഗന്ധര്‍വന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ'? ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആവാസവ്യൂഹം ട്രെയ്‌ലര്‍
Film News
'ഗന്ധര്‍വന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ'? ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആവാസവ്യൂഹം ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 11:31 pm

2021 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ആവാസവ്യൂഹം ട്രെയ്‌ലര്‍ പുറത്ത്. സോണി ലിവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ഒരു കല്യാണ ആലോചനയുമായി ബന്ധപ്പെട്ട നടക്കുന്ന സംഭവങ്ങളാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

നശിപ്പിക്കപ്പെടുന്ന ആവാസവ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുകയാണ് ആവാസവ്യൂഹം. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ക്രിഷാന്താണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ആഗസ്റ്റ് നാലിനാണ് സ്ട്രീം ചെയ്യുന്നത്.

കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ രാഹുല്‍ രാജഗോപാലാണ് ജോയി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലീന്‍ സാന്ദ്ര, ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും സംഗീതം അജ്മല്‍ ഹസ്ബുള്ളയും രാകേഷ് ചെറുമടം എഡിറ്റിങ്ങും പ്രൊമൈസ് ആനിമേഷനും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Aavasavyuham trailer out which won state award for best film