എഡിറ്റര്‍
എഡിറ്റര്‍
സീരിയലില്‍ അഭിനയിച്ചല്ല താന്‍ കഞ്ഞികുടിക്കുന്നത്: പി.സി ജോര്‍ജ്
എഡിറ്റര്‍
Saturday 1st June 2013 12:57pm

p.c.george

തിരുവനന്തപുരം: പി.സി ജോര്‍ജിനൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലെന്ന് സിനിമ സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ.

സിനിമ സീരിയല്‍ പ്രവര്‍ത്തകരെ ജോര്‍ജ് അപമാനിക്കുന്നതായും ജോര്‍ജിനെ വിലക്കിയതായും സംഘടന വ്യക്തമാക്കി.

Ads By Google

ആത്മ പ്രസിഡന്റ് ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചത്. സീരിയല്‍ സിനിമാ താരങ്ങളെ നിരന്തരമായി അപമാനിക്കുന്നയാള്‍ എന്തിന് തങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നെന്നും അംഗങ്ങള്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം ഒരു സീരിയലില്‍ അഭിനയിക്കുന്നതിനായി പി.സി ജോര്‍ജ് എത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയാണ് ആത്മ.

എന്നാല്‍ താന്‍ ജീവിക്കുന്നത് ആത്മയുടെ ചിലവിലല്ലെന്ന മറുപടിയുമായി ജോര്‍ജും രംഗത്തെത്തി. നാല് സിനിമ പിടിച്ചവര്‍ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയേണ്ട. തന്നെ വിലക്കിയത് മുഖവിലയ്‌ക്കെടുക്കുന്നില്ല.

തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെ. സിനിമയിലും സീരിയലിലും അഭിനയിച്ചല്ല താന്‍ കഞ്ഞികുടിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Advertisement