ആസിഫ് അലിയുടെ ജന്മദിനത്തില്‍ ബിഗ് ബജറ്റ് ചിത്രം അനൗണ്‍സ് ചെയ്ത് ആഷിക് ഉസ്മാനും ഖാലിദ് റഹ്‌മാനും
Film News
ആസിഫ് അലിയുടെ ജന്മദിനത്തില്‍ ബിഗ് ബജറ്റ് ചിത്രം അനൗണ്‍സ് ചെയ്ത് ആഷിക് ഉസ്മാനും ഖാലിദ് റഹ്‌മാനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 10:12 am

ആസിഫ് അലിയുടെ ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്. ആസിഫ് അലിയേയും സൗബിന്‍ ഷാഹിറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു നഹാസ് നാസര്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, ഖാലിദ് റഹ്‌മാനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തങ്കം രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജിംഷി ഖാലിദും മ്യൂസിക് വിഷ്ണു വിജയ് നിര്‍വഹിക്കുന്നു. സിനിമയുടെ പേരും മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടന്‍ പുറത്ത് വിടും. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന കൂമനാണ് ഒടുവില്‍ റിലീസ് ചെയ്ത ആസിഫ് ചിത്രം.

Content Highlight: Aashiq Usman and Khalid Rehman announce big budget film on Asif Ali’s birthday