ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
‘വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരായ നാടിന്റെ ചുവടുവയ്പ്പാണിത്’; ആഷിഖ് അബു
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 5:28pm

കൊച്ചി: കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ജനാധിപത്യവാദികളുടെ വിജയമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവയ്പ്പാണെന്നും ആഷിഖ് അബു പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ആഷിഖിന്റെ പ്രതികരണം. അതേസമയം, കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. അപ്പീലിനു പോകാനുള്ള സാവകാശം അനുവദിച്ചാണ് കോടതി നടപടി. ഒരുമാസത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം ഷാജി ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പീല്‍ പോകാനായി രണ്ടാഴ്ചത്തേക്കു മാത്രം വിധി സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.

Also Read സ്വകാര്യ കമ്പനിക്ക് ഫയര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് കെ.എം ഷാജി

കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. വിധി പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കോടതി ചിലവിനത്തില്‍ 50,000 രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നുരാവിലെയാണ് കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി. ഷാജിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

DoolNews Video

Advertisement