എഡിറ്റര്‍
എഡിറ്റര്‍
കമല്‍, അല്ല കമാലുദ്ധീന്‍, വിജയ്, അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ് !;പരിഹാസവുമായി ആഷിഖ് അബു
എഡിറ്റര്‍
Monday 23rd October 2017 10:43am

കൊച്ചി: വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിഹാസവുമായി സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു.

വിജയ്‌യെ  ജോസഫ് വിജയ് ആക്കി വിഷയത്തിന് വര്‍ഗീയനിറം നല്‍കാനുള്ള ബി.ജെ.പി ശ്രമങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്.

‘കമല്‍ അല്ല കമാലുദ്ധീന്‍, വിജയ് അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ് ‘എന്നായിരുന്നു ആഷിഖ് അബുവിന്റെ പരാമര്‍ശം.


Dont Miss ഗുജറാത്തില്‍ റോഡ് ഷോയ്ക്കിടെ മോദിയ്ക്ക് നേരെ വളകള്‍ വലിച്ചെറിഞ്ഞ് ആശാവര്‍ക്കറുടെ പ്രതിഷേധം; യുവതി കസ്റ്റഡിയില്‍


കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ പദ്ധതികളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്. ചിത്രത്തിലെ നായകനായ വിജയിയെ ജോസഫ് വിജയ് എന്ന പേര് ഉപയോഗിച്ചായിരുന്നു ബി.ജെ.പി ദേശീയ സെക്രട്ടറിയായ എച്ച് രാജ ഉള്‍പ്പെടെ വിമര്‍ശിച്ചത്.

ജോസഫ് വിജയ് എന്നുള്ള വിജയുടെ ഐഡന്റിറ്റികാര്‍ഡ് വരെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തായിരുന്നു രാജയുടെ വിമര്‍ശനം. മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് പിന്നില്‍ വിജയുടെ മതവിശ്വാസത്തിന് വരെ പങ്കുണ്ടെന്നും ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം ഒരു ക്രിസ്ത്യന്‍ മതവിശ്വാസി ആയതുകൊണ്ടാണെന്നും രാജ പറഞ്ഞിരുന്നു. സിനിമയിലെ ആ സംഭാഷണം പള്ളി എന്നാക്കി പറയാന്‍ വിജയ്യ്ക്ക് ധൈര്യമുണ്ടോയെന്നും രാജ ചോദിച്ചിരുന്നു.
നേരത്തെ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് മലയാള സംവിധായകന്‍ കമലിന് നേരെ ബി.ജെ.പിയും യുവമോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കമല്‍ എന്നവ്യക്തിയുടെ മതം തിരഞ്ഞുപിടിച്ച് അദ്ദേഹം കമല്‍ അല്ല കമാലുദ്ധീന്‍ ആണെന്നും ദേശവിരുദ്ധനാണെന്നും പറഞ്ഞായിരുന്നു അന്ന് ബി.ജെ.പിയുടെ പ്രചരണം. ഇതിനെ കൂടി പരിഹസിച്ചാണ് ആഷിഖ് രംഗത്തെത്തിയത്.

അതേസമയം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് നേരേയുള്ള ബി.ജെ.പിയുടെ കടന്നുകയറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടിലും പുറത്തും നടക്കുന്നത്. മെര്‍സലിന് പിന്തുണയുമായി രജനീകാന്തും കമല്‍ഹാസനും വിശാലും പാ രജ്ഞിത്തും ഉള്‍പ്പടെ തമിഴ് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Advertisement