'ആ 130 കോടിയില്‍ ഞാനില്ല'; ആഷിഖ് അബു
Malayalam Cinema
'ആ 130 കോടിയില്‍ ഞാനില്ല'; ആഷിഖ് അബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th August 2020, 10:08 pm

സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രചരണത്തില്‍ പങ്കാളിയായി സംവിധായകന്‍ ആഷിഖ് അബു. ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന പ്രചരണത്തിലാണ് ആഷിഖ് അബുവും പങ്കാളിയായത്. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് പ്രചരണ പോസ്റ്ററില്‍ പറയുന്നത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപന ചടങ്ങ് നടക്കുന്നതിനിടെ ബാബരിസിന്ദാഹേ ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ ഏകപക്ഷീയമായാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍ നടന്നത്.

അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദളിതരും പിന്നോക്കക്കാരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചിരുന്നെന്നും മോദി പറഞ്ഞു.

രാമക്ഷേത്രം ദേശീയതയുടെ അടയാളമാകുമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമായെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ