ആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷ റാലി സംഘടിപ്പിക്കുന്നു; കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ പങ്കെടുക്കും
national news
ആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷ റാലി സംഘടിപ്പിക്കുന്നു; കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ പങ്കെടുക്കും
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 8:14 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായി ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും മെഗാ റാലി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13ന് ജന്ദര്‍മന്തറിലാണ് റാലി സംഘടിപ്പിക്കുന്നത്. “”Tanashahi Hatao, Desh Bachao” ഏകാധിപത്യം അവസാനിപ്പിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി.

പ്രധാനപ്രതിപക്ഷ കക്ഷികളെല്ലാം പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് എ.എ.പി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത നേതാക്കളെല്ലാം ജന്ദര്‍മന്തറിലെത്തുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

23 പ്രതിപക്ഷ കക്ഷി നേതാക്കളാണ് കൊല്‍ക്കത്തയില്‍ മമതയുടെ റാലിയില്‍ പങ്കെടുത്തത്. അതേസമയം എ.എപി റാലിയില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല. കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ കെജ്‌രിവാള്‍ പങ്കെടുത്തിരുന്നു.