ആം ആദ്മി ഗുജറാത്തിലേക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കെജ്‌രിവാള്‍
national news
ആം ആദ്മി ഗുജറാത്തിലേക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th June 2021, 1:25 pm

ന്യൂദല്‍ഹി: 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റിലും മത്സരിക്കും. ദല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു കെജ്‌രിവാള്‍. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ ഓഫീസ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇസുധാന്‍ ഗധ്‌വി ആം ആദ്മിയില്‍ ചേര്‍ന്നത്.

ഗുജറാത്ത് മാറ്റത്തിന്റെ പാതയിലാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്മി വിജയിച്ചിരുന്നു. സൂറത്തില്‍ ആം ആദ്മിയാണ് പ്രധാന പ്രതിപക്ഷം.

പട്ടേല്‍ വിഭാഗത്തിലെ കട്‌വ, ല്യൂവ സമുദായങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആം ആദ്മിയക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: AAP to contest 2022 Gujarat polls, announces Kejriwal