ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി 100 സീറ്റുകളില്‍ മത്സരിക്കും
national news
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി 100 സീറ്റുകളില്‍ മത്സരിക്കും
ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2018, 10:50 pm

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി 100 സീറ്റുകളില്‍ മത്സരിക്കും. ഇതില്‍ 25 സീറ്റുകളിലാണ് വിജയപ്രതീക്ഷയെന്നും രണ്ട് പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

“സാധ്യതയുള്ള 100 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. 25 സീറ്റുകളില്‍ ജയമുറപ്പിക്കാനുള്ള എല്ലാ സാധ്യതകളും തേടും. പ്രത്യേകിച്ച് പാര്‍ട്ടിക്ക് സ്വാധീനമുള്ള ദല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍” നേതാക്കളിലൊരാള്‍ പറയുന്നു.

മേല്‍ പറഞ്ഞ സംസ്ഥാനങ്ങളെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും എ.എ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഈ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. മധ്യപ്രദേശില്‍ 280 സീറ്റുകളിലും മത്സരിക്കുമെന്നും ആപ് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 80 ശതമാനവും പുതുമുഖങ്ങളായിരിക്കും സ്ഥാനാര്‍ത്ഥികള്‍.

നിലവില്‍ എ.എ.പിക്ക് പഞ്ചാബില്‍ നിന്ന് നാല് എം.പിമാരാണുള്ളത്. 13 ലോക്‌സഭാ സീറ്റുകളാണ് പഞ്ചാബിലുള്ളത്.

റാകിപ്പറക്കുന്ന കാവിപ്പരുന്ത് അഥവാ റാഫേല്‍ക്കോഴകള്ളന്‍