എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍; ചരിത്ര തീരുമാനം നടപ്പിലാക്കാന്‍ എ.എ.പി സര്‍ക്കാര്‍
എഡിറ്റര്‍
Thursday 16th November 2017 10:55pm

ന്യൂദല്‍ഹി: പൊതുസേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ അരവിന്ദ് കേജരിവാള്‍ നേതൃത്വം നല്‍കുന്ന എ.എ.പി സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനങ്ങള്‍ക്ക് വേണ്ട അത്യാവശ്യ സര്‍ക്കാര്‍സേവനങ്ങളായ ജാതി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ, പുതിയ വാട്ടര്‍ കണക്ഷനുള്ള അപേക്ഷ തുടങ്ങിയവ ഉള്‍പ്പെടെ 40 പൊതുസേവനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുമെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ഇതു അരവിന്ദ് കെജരിവാളിന്റെ ആശയമാണെന്നും മൂന്നോ നാലോ മാസത്തിനകം പദ്ധതി നടപ്പിലാക്കും. 40 സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഓരോ മാസവും 30 സേവനങ്ങള്‍കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭായോഗമാണ് ഈ ചരിത്ര തീരുമാനമെടുത്തത്.

റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈന്‍സന്‍സിനുള്ള അപേക്ഷാ ഫോറം, ആര്‍സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ജാതി, വരുമാന, വിവാഹ, താമസസ്ഥലം തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പുതിയ ജലവിതരണ കണക്ഷന്‍, ആര്‍.സി ബുക്കിലെ വിലാസം മാറ്റല്‍ തുടങ്ങിയവയാണ് ആദ്യഘട്ടമെന്നോണം പദ്ധതിയുടെ ഭാഗമാക്കുന്നത്.


Also Read: ‘ശൂര്‍പ്പണഖയ്ക്ക് സംഭവിച്ചത് ദീപികയ്ക്കും സംഭവിക്കും, മൂക്ക് ചെത്തിക്കളയും’; ഭീഷണിയുമായി കര്‍ണി സേന നേതാവ്


സ്വകാര്യ ഏജന്‍സിവഴിയാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോള്‍ സെന്റര്‍ വഴിയാകും ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തനം നടത്തുക. ഏതു കോള്‍ സെന്ററിന്റെ പരിധിയിലാണോ ഉള്ളത് അങ്ങോട്ടു വിളിച്ചു ആളുകള്‍ക്ക് വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാം. ശേഷം മൊബൈല്‍ സഹായക് എന്ന പദവിയിലുള്ളയാള്‍ ആവശ്യമായ ഉപകരണങ്ങളുമായി വീട്ടില്‍ വന്ന് സേവനം നടത്തും. റേഷന്‍ കടകളും പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അതാത് മാസത്തെ റേഷന്‍ വിഹിതവും വീട്ടുപടിക്കലെത്തും.

Advertisement