'പ്രണയം, ചതി, ആസക്തി' , മൂന്നിന്റെ അത്ഭുതങ്ങള്‍ കാണിച്ചു തരാന്‍ ആണും പെണ്ണും; റിലീസ് തിയതി പ്രഖ്യാപിച്ച് മോഷന്‍ പോസ്റ്റര്‍
Entertainment
'പ്രണയം, ചതി, ആസക്തി' , മൂന്നിന്റെ അത്ഭുതങ്ങള്‍ കാണിച്ചു തരാന്‍ ആണും പെണ്ണും; റിലീസ് തിയതി പ്രഖ്യാപിച്ച് മോഷന്‍ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th March 2021, 11:51 am

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജിയായ ആണും പെണ്ണും എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മൂന്നു കഥകളെ ആസ്പദമാക്കിയുള്ള മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ഈ മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മൂന്ന് സ്ത്രീകള്‍, മൂന്ന് കഥകള്‍, മൂന്ന് കാലഘട്ടങ്ങള്‍, മൂന്ന് വികാരങ്ങള്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

പ്രണയം, ചതി, ആസക്തി എന്നിവ പ്രമേയമാക്കിയാണ് ആണും പെണ്ണും എത്തുന്നത്. പാര്‍വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് സംവിധായകനായ വേണു തന്നെയാണ്.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി ജയ് കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ക്യാമറ ചെയ്യുന്നു. സൈജു ശ്രീധരന്‍, ബീനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Movie Aanum Pennum motion poster released, Aashiq Abu, Venu, Jay K, Rajeev Ravi