എഡിറ്റര്‍
എഡിറ്റര്‍
സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം: ആമിര്‍ ഖാന്‍
എഡിറ്റര്‍
Sunday 31st March 2013 4:14pm

മുംബൈ: ബോളിവുഡ് ഹിറ്റ് മേക്കര്‍ ആമിര്‍ഖാനോട് ഏറ്റവും വലിയ ആഗ്രമെന്താണെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയുക മസില്‍മാന്‍ സല്‍മാനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്നാവും.

Ads By Google

സംഗതി സത്യമാണ്. ബോളിവുഡിലെ സംവിധായകരും അഭിനേതാക്കളുമൊക്കെ ആമിറിന്റെ കൂടെ ജോലി ചെയ്യണമെന്ന് പറയുമ്പോഴാണ് സല്‍മാനൊപ്പം അഭിനയിക്കാനുള്ള തന്റെ താത്പര്യം ആമിര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

സല്‍മാനൊപ്പം അഭിനയിക്കാനായി നല്ലൊരു തിരക്കഥയ്ക്ക് കാത്തിരിക്കുകയാണ് ആമിര്‍. സല്‍മാന്‍ വളരെ വലിയ മനുഷ്യനാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷകരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന പി.കെ എന്ന ചിത്രത്തിലാണ് ആമിര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ആമിറിന്റെ ആക്ഷന്‍ ധൂം 3 യും അവസാന മിനുക്ക് പണിയിലാണ്. ക്രിസ്മസിന് ധൂം 3 തിയേറ്ററിലെത്തുമെന്നാണ് അറിയുന്നത്.

Advertisement