എഡിറ്റര്‍
എഡിറ്റര്‍
അമീര്‍ഖാന്‍ ഇന്ത്യയില്‍ സുരക്ഷിതനാണ്: പരാമര്‍ശം ആരാധകരെ അപമാനിക്കുന്നതെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 24th November 2015 12:33pm

aamir01

ന്യൂദല്‍ഹി: ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നും രാജ്യം വിടേണ്ടിവരുമോ എന്ന് ഭാര്യ ചോദിച്ചതായുമുള്ള ബോളിവുഡ് താരം അമീര്‍ഖാന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്ത്.

ആമിര്‍ഖാനോട് രാജ്യം വിടാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഈ രാജ്യത്ത് സുരക്ഷിതനാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയപ്രേരിതമായി തയ്യാറാക്കിയ കാമ്പയിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഇത് അദ്ദേത്തിന്റെ ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം വര്‍ഗീയസംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ കുറയുകയാണ് ചെയ്തതെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.

അമീര്‍ഖാനെപ്പോലുള്ള വ്യക്തികളില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി പറയുന്നത്.

ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും. സുരക്ഷിതത്വ ബോധവും നീതി ലഭിക്കുമെന്ന ബോധവും ജനങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ആമീര്‍ ഖാന്‍ പറഞ്ഞിരുന്നു.

സഹിഷ്ണുതയ്‌ക്കെതിരെ അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതില്‍ തെറ്റില്ലെന്നും അക്രമരാഹിത്യത്തില്‍ ഊന്നിയ പ്രതിഷേധമാണിതെന്നും നിയമം കയ്യിലെടുക്കാതെ ഏതുമാര്‍ഗത്തിലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്നുമായിരുന്നു ആമിര്‍ഖാന്റെ പ്രസ്താവന.

Advertisement