എഡിറ്റര്‍
എഡിറ്റര്‍
ആമിര്‍ ഖാന്‍ ഹജ്ജ് യാത്രയില്‍
എഡിറ്റര്‍
Saturday 20th October 2012 1:44pm

ഒടുവില്‍ ആമിര്‍ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കായി ആമിറും അമ്മയും ഇന്നലെ വൈകീട്ട് യാത്ര തിരിച്ചു.

ധൂം 3 യുടെ തിരക്കുകളും തലാഷിന്റെ ഓഡിയോ റിലീസിങ് ചടങ്ങിലും കൂടി പങ്കെടുത്തതിന് ശേഷമാണ് ആമിര്‍ മക്കയ്ക്ക് യാത്ര തിരിച്ചത്. 14 ദിവസത്തെ ട്രിപ്പാണ് ആമിറും മാതാവ് സീനത്ത് ഹുസൈനും പ്ലാന്‍ ചെയ്തത്. അമ്മയ്‌ക്കൊപ്പം തന്റെ കുടുംബത്തിലെ 8 പേര്‍ കൂടി സംഘത്തിലുണ്ട്.

Ads By Google

ആഢംബര ഹജ്ജ് പാക്കേജ് സ്‌പോര്‍സര്‍ ചെയ്യുന്ന ബൈക്കുല അല്‍ ഖാലിദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലാണ് ആമിറിന്റെ യാത്ര. ആറ് ലക്ഷത്തിന് മുകളില്‍ വാടക വരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ആമിര്‍ താമസ സൗകര്യമൊരുക്കിയതെന്നാണ് അറിയുന്നത്.

മെക്കയില്‍ ഹോട്ടല്‍ അല്‍ മെസയിലും മദീനയില്‍ ഹോട്ടല്‍ ഇലാഫ് തയ്ബയിലുമാണ് ആമിറിന്റെ താമസം. ആമിറിന്റെ ആദ്യ ഹജ്ജ് യാത്രയാണ് നടക്കാന്‍ പോകുന്നത്. ഇന്നലെ 6.30നുള്ള സൗദി എയര്‍ലൈന്‍സിലാണ് ആമിര്‍ യാത്ര തിരിച്ചത്.

Advertisement