ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; 70 സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി
Delhi
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; 70 സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 8:04 pm

ന്യൂദല്‍ഹി: 2020 നിമയസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂദല്‍ഹിയില്‍ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്പര്‍ഗജില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം ചാന്ദ്‌നി ചൗകില്‍ നിന്നും പര്‍ലാദ് സിംഗ്‌സാഹ്‌നിയും വിനയ് കുമാര്‍ മിശ്ര ധ്വാരകയില്‍ നിന്നും ദീപു ചൗധരി ഗാന്ധി നഗറില്‍ നിന്നും മത്സരിക്കും. 46 എം.എല്‍.എമാര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത്.

ഇത്തവണ ആറ് വനിതകളാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആംആദ്മിയായിരുന്നു നേടിയത്. മൂന്ന് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.