സൂര്യകുമാറിന്റെ ടി-20 വിജയത്തിന് പിന്നിലെ രഹസ്യമതാണ് : ആകാശ് ചോപ്ര
Sports News
സൂര്യകുമാറിന്റെ ടി-20 വിജയത്തിന് പിന്നിലെ രഹസ്യമതാണ് : ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th November 2023, 5:37 pm

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയില്‍ മികച്ച പ്രകടനമാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ക്യാപ്റ്റനെ പ്രശംസിച്ച് രംഗത്ത് എത്തിരിക്കുകകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

സൂര്യകുമാറിന്റെ അസാധാരണമായ സിക്‌സറടിക്കാനുള്ള കഴിവിനെ പ്രശംസിച്ച ചോപ്ര അദ്ദേഹം ഒരു 360 ഡിഗ്രി പ്ലെയറാണെന്ന് പറഞ്ഞു.

‘എല്ലാ ദിശകളിലേക്കും പന്ത് അടിക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്‍ ആണ് അവന്‍, ഈ കഴിവ് ബൗളര്‍മാരെ അവരുടെ ചിന്ത മാറ്റാന്‍ പ്രേരിപ്പിക്കുന്നു. അവരെ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിക്കാനും അസാധാരണ ഫീല്‍ഡ് പൊസിഷനുകള്‍ സെറ്റ് ചെയ്യാനും പേര്രിപ്പിക്കുന്നു. ടി-20കളില്‍ അവന്‍ സ്വതന്ത്രനായി കളിക്കുന്നു. ഈ ഫോര്‍മാറ്റിലെ പിച്ച് സാധാരണയായി അവന് അനുകൂലമാണ്, ‘ ജിയോസിനിമയോട് സംസാരിക്കുകയായിരുന്നു ചോപ്ര.

അവന്‍ ഈ ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ശരിക്കും മികവ് പുലര്‍ത്തുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ഡീപ് ഫൈന്‍ ലെഗും സര്‍ക്കിളിനുള്ളില്‍ ഒരു മിഡ് – ഓണ്‍ ഫീല്‍ഡറെയും സ്ഥിരമായി കാണുന്നത്. വ്യത്യസ്തമായ ഗെയിം പ്ലാനുകള്‍ ഉണ്ടെങ്കിലും ഇത്തരം വ്യത്യസ്തമായ ഫീല്‍ഡ് സെറ്റിങ്ങുകള്‍ ആവശ്യമാണ്. ഒരു ബാക്ക് -ഓഫ്-ദി .ഹാന്‍ഡ് സ്ലോ – ലെയര്‍ ഡെലിവര്‍ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം, എന്നാല്‍ ആ സാഹചര്യത്തിലും ഫൈന്‍ ലെഗിന് മുകളിലൂടെ ഒരു സിക്‌സ് അടിക്കാനുള്ള കഴിവ് അവനുണ്ട്. നിങ്ങള്‍ ഒരു സ്‌ട്രെയിറ്റ് ഡെലിവറി ചെയ്യുമ്പോള്‍ അവന്‍ ബോള്‍ അവന്‍ ട്രയിറ്റ്ഹിറ്റ്് ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും വിജയം സ്വന്തമാക്കിയിരുന്നു. വിശാഖ പട്ടണത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യ സ്വന്തമാക്കുകായിരുന്നു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. സ്‌കൈ 42 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 39 പന്തില്‍ 58 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യകുമാര്‍ യാദവിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത് ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. കെ.എല്‍. രാഹുലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നായകന്‍.

content highlight : Aakash Chopra reveals the secret behind Suryakumar Yadav’s T20I success