അയ്യപ്പനും കോശിയും തമിഴിലേക്ക്; ആടുകളം നിര്‍മ്മാതാക്കള്‍ റൈറ്റ്‌സ് വാങ്ങിയത് ധനുഷിനെ കണ്ടോ?
indian cinema
അയ്യപ്പനും കോശിയും തമിഴിലേക്ക്; ആടുകളം നിര്‍മ്മാതാക്കള്‍ റൈറ്റ്‌സ് വാങ്ങിയത് ധനുഷിനെ കണ്ടോ?
ന്യൂസ് ഡെസ്‌ക്
Friday, 13th March 2020, 1:33 pm

വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തെന്ന ഖ്യാതിയുള്ള തിരക്കഥാകൃത്തും ഒപ്പം സംവിധായകനുമാണ് സച്ചി. സമീപകാലത്ത് ഇറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സാണെങ്കിലും അയ്യപ്പനും കോശിയുമാണെങ്കിലും അത് അരക്കിട്ടുറപ്പിച്ചു. സച്ചി സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് ബിജുമേനോനും പൃഥ്വിരാജും മുഖ്യവേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും 50 കോടിക്ക് മുകളില്‍ ബിസിനസ് നേടിയ ബ്ലോക്ക് ബ്ലസ്റ്റര്‍ ചിത്രമാണ്. അയ്യപ്പനും കോശിയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം, കാര്‍ത്തിക് സുബ്രരാജ് സംവിധാനം ചെയ്ത ജിഗ്ഗര്‍തണ്ട എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തമിഴ്.എസ്.കതിരേശന്‍ അയ്യപ്പനും കോശിയും തമിഴ് റീമേക്ക് അവകാശം വാങ്ങി എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത. ചിത്രം ആരാണ് സംവിധാനം ചെയ്യുന്നത് ആരാണെന്നോ മുഖ്യവേഷങ്ങളില്‍ എത്തുന്നത് ആരാണെന്നോ എന്നത് ഇപ്പോള്‍ വ്യക്തമല്ല. ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ധനുഷ് അവതരിപ്പിച്ചാല്‍ നല്ലതാവുമെന്ന അഭിപ്രായം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ രൂപപ്പെട്ടിട്ടുണ്ട്.

ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനും ആണ് ചിത്രത്തില്‍ എത്തിയത്. കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തിയത് സംവിധായകന്‍ രഞ്ജിത്താണ്.

സച്ചി തന്നെ സംവിധാനം ചെയ്ത അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സച്ചി വീണ്ടും സംവിധാനം നിര്‍വഹിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ