മരിച്ച് എട്ടുവര്‍ഷത്തിന് ശേഷം വിരമിച്ച് ആട് ആന്റണി കുത്തിക്കൊന്ന മണിയന്‍ പിള്ള
Kerala News
മരിച്ച് എട്ടുവര്‍ഷത്തിന് ശേഷം വിരമിച്ച് ആട് ആന്റണി കുത്തിക്കൊന്ന മണിയന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 8:32 am

കൊല്ലം: കേരള പൊലീസിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത രക്തസാക്ഷിയാണ് ആട് ആന്റണി കൊലപ്പെടുത്തിയ പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ള. മരിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍ പിള്ള ഇന്നലെ ജോലിയില്‍നിന്നും വിരമിച്ചു. പൊലീസ് വകുപ്പിലെ അത്യപൂര്‍വ്വമായ ഒരു വിരമിക്കല്‍. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

സംഭവം ഇങ്ങനെയാണ്. 2012ല്‍ ഡ്യൂട്ടിക്കിടെയാണ് ആട് ആന്റണിയുടെ കുത്തേറ്റ് മണിയന്‍ പിള്ള മരിക്കുന്നത്. പാരിപ്പിള്ളി സ്റ്റേഷനില്‍ ഡ്രൈവറായിരുന്നു അദ്ദേഹം അന്ന്.

തുടര്‍ന്ന് മണിയന്‍പിള്ളയുടെ ശേഷിക്കുന്ന സര്‍വ്വീസ് കാലം മുഴുവന്‍ ശമ്പളങ്ങളും ആനുകൂല്യങ്ങളും കുടുംബത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുട
ര്‍ന്നിങ്ങോട്ട് ഇതുവരെ എല്ലാ മാസവും മണിയന്‍പിള്ളയുടെ ശമ്പളം വീട്ടിലേക്കെത്തി.

56 വയസ് പൂര്‍ത്തിയായതോടെ മണിയന്‍പിള്ള  മെയ് 31ന് ജോലിയില്‍നിന്നും ഔദ്യോഗികമായി പിരിയുകയാണ്. ഇനി ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ കുടുംബത്തിന് ലഭിക്കും.

2012 ജൂണ്‍ 16നാണ് വാഹന പരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണി എ.എസ്.ഐ ജോയിയെയും മണിയന്‍ പിള്ളയെയും കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിക്കുകയായിരുന്നു.

തുടര്‍ന്ന് 2015ലാണ് ആന്റണിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക