എഡിറ്റര്‍
എഡിറ്റര്‍
പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിന്റെ അടിസ്ഥാനത്തില്‍ ?; കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി
എഡിറ്റര്‍
Friday 21st April 2017 2:54pm

 

ന്യൂദല്‍ഹി: പാന്‍ കാര്‍ഡിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ പൊതു താല്‍പ്പര്യഹര്‍ജി പരിഗണിക്കവേയാണ് കോടതി എന്തിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന ചോദ്യം ഉന്നയിച്ചത്.


Also read നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ എഡിറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുന്നു; യു.പിയിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എന്റെ ജോലിയുടെ സ്വഭാവം മാറി: ഷാനി പ്രഭാകരന്‍ 


സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് മാര്‍ച്ച് 27ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു എന്നാല്‍ ഇതിന് ശേഷവും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്ഡബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു ഈ സാഹചര്യത്തിലാണ് കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്നും ഇത് നിര്‍ബന്ധമാക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

2015 ആഗസ്റ്റിലും ആധാര്‍ നിര്‍ബന്ധമാക്കുന്നെതിനെതിരായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും പെന്‍ഷന്‍ അടക്കമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായ് ആധാര്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്നുമായിരുന്നു സുപ്രീം കോടതി പറഞ്ഞിരുന്നത്.

Advertisement