എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രസര്‍ക്കാറിന് തിരിച്ചടി: ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Monday 27th March 2017 12:41pm

ന്യൂദല്‍ഹി: സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ആധാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഏഴു ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിനെയും സുപ്രീം കോടതി ചുമതലപ്പെടുത്തി.

ആധാറുമായി ബന്ധപ്പെട്ട് കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ ക്ഷേമ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് കോടതി നിര്‍ദേശിച്ചത്.

അതേസമയം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും, ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യാനും മറ്റും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.


Must Read: ‘പരീക്ഷ നടത്തിപ്പുപോലും നേരെ ചൊവ്വേ നടത്താന്‍ പറ്റാത്ത സര്‍ക്കാര്‍’: യു.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ പഴയ എഫ്.ബി പോസ്റ്റ് വൈറലാവുന്നു


അടുത്തിടെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണം ഉള്‍പ്പെടെ മൂന്നു ഡസനോളം സര്‍ക്കാര്‍ ക്ഷേമ പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കുമൊക്കെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഇതിനു പുറമേ പാചകവാതക സബ്‌സിഡിക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഈ ഉത്തരവുകള്‍ക്കെതിരെയാണ് കോടതി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

Advertisement