Administrator
Administrator
ആദാമിന്റെ മകന്‍ അബു മോഷണമോ?
Administrator
Wednesday 25th May 2011 4:35pm

aadaminte-makan-abuഅവാര്‍ഡുകള്‍ക്കു പിന്നാലെ വിവാദങ്ങളും ആദാമിന്റെ അബുവിനെ വിടാതെ പിടികൂടിയിരിക്കുകയാണ്. ചിത്രത്തിന് ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടും ചിത്രം പ്രദര്‍ശിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. വിവാദങ്ങള്‍ തന്നെ കാരണം.

നിര്‍മ്മാണ അവകാശത്തെ ചൊല്ലിയായിരുന്നു ആദ്യവിവാദം. അത് കോടതിയിലെത്തിയപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കഥയെ ചൊല്ലിയാണ് പുതിയ വിവാദം. ചിത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു പുറത്തിറങ്ങിയ മരുപ്പച്ച എന്ന തന്റെ ഹ്രസ്വചിത്രം കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന് പറഞ്ഞ് അബ്ബാസ് കാളത്തോട് രംഗത്തെത്തിയിരിക്കുകയാണ്.

മരുപ്പച്ചയില്‍ ഇര്‍ഷാദാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ ത്രഡ് മോഷ്ടിച്ചാണ് സലിം ആദാമിന്റെ അബുവിന് തിരക്കഥയുണ്ടാക്കിയതെന്നും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായ ഗാനരംഗത്തിലെ ദൃശ്യങ്ങള്‍ മരുപ്പച്ചയുടേത് കോപ്പിയടിച്ചതാണെന്നും ഇയാള്‍ ആരോപിക്കുന്നു.

ഏതായാലും പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പു തന്നെ ആദാമിന്റെ അബു അവകാശ തര്‍ക്കം കൊണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്.

ദേശീയ അവാര്‍ഡ് കമ്മിറ്റിയ്ക്ക് നല്‍കിയ രേഖകളില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന ആരോപണവുമായി ചിത്രത്തിന്റെ നിര്‍മ്മാണ സഹായി എന്നവകാശപ്പെടുന്ന അഷ്‌റഫിന്റെ പരാതിയെ തുടര്‍ന്ന് കോടതി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരിക്കുകയാണ്. സംവിധായകന്‍ സലിം അഹമ്മദിന്റെയും അഷ്‌റഫ് ബേഡിയുടെയും സംയുക്ത സംരംഭം എന്ന നിലയിലാണ് ചിത്രം നിര്‍മ്മിച്ചത്. പക്ഷെ ഇപ്പോള്‍ മാധ്യമങ്ങളോടക്കം ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചത് താനാണെന്ന് സലിം പറയുന്നതായും അഷ്‌റഫ് പരാതിപ്പെട്ടിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് താനാണെന്നും ആ കാര്യം മറച്ചു വെച്ചുകൊണ്ടാണ് അവാര്‍ഡിന് വേണ്ടി നാഷണല്‍ ഫിലിം കോര്‍പ്പറേഷന്‍ മുമ്പാകെ സംവിധായകന്‍ സലിം അഹമ്മദ് സിനിമ സമര്‍പ്പിച്ചതെന്നാണ് അഷ്‌റഫ് ബേഡിയുടെ പരാതി.

കൂടാതെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുമ്പാകെയും നിര്‍മ്മാതാവായ തന്റെ പേര് മറച്ച് വെച്ചതായും ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Advertisement